Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

500 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍സിപിയില്‍

text_fields
bookmark_border
NCP
cancel

ഏറ്റുമാനൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ച് 500ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്ത ദിവസങ്ങളിലായി പാര്‍ട്ടി വിട്ട് തങ്ങളോടൊപ്പം ചേര്‍ന്നതായും എന്‍.സി.പി ഭാരവാഹികള്‍ അവകാശപ്പെട്ടു.

ഇതിന്‍റെ തുടര്‍ച്ചയെന്നോണം എന്‍.സി.പി. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി.സി.ചാക്കോ നിര്‍വ്വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനുസമീപം വിജയാബുക്ക്ഹൗസ് ബില്‍ഡിംലാണ് പുതിയ ഓഫീസ്. ഉച്ചയക്ക് രണ്ട് മണിയ്ക്ക് നടക്കുന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് മുരളി തകിടിയേല്‍ അധ്യക്ഷത വഹിക്കും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജേഷ് നട്ടാശ്ശേരി, നിയോജകമണ്ഡലം പ്രസിഡന്‍റ് മുരളിതകിടിയേല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ചന്ദ്രകുമാര്‍, ട്രഷറര്‍ കെ.എസ്. രഘുനാഥന്‍നായര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ഷാജിതെള്ളകം, നാസര്‍ ജമാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - About 500 Congress workers in the NCP
Next Story