ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്
text_fieldsഅപകടത്തിൽപ്പെട്ട ബൈക്ക്
ഏറ്റുമാനൂർ: കല്ലറ-നീണ്ടൂർ റോഡിൽ മുടക്കോലി ഭാഗത്ത് ബൈക്കിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് 7.30നാണ് അപകടം. മാൻവെട്ടം മേമുറി മുകുളേൽ മനീഷ് (36), ഭാര്യ രാജേശ്വരി (36) എന്നിവർക്കാണ് പരിക്കേറ്റത്.
രാജേശ്വരിയുടെ വലത് കാലിനേറ്റ പരിക്ക് ഗുരുതരമാണ്. മെഡിക്കൽ കോളജിനടുത്ത് വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന മനീഷും ആർപ്പൂക്കരയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാജേശ്വരിയും ഒന്നിച്ച് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
നീണ്ടൂർ ഭാഗത്തേക്കു വന്ന കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി. രാജേശ്വരിയെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് തകർന്നു. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

