Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജനാധിപത്യത്തിന്​...

ജനാധിപത്യത്തിന്​ കുളിർമയേകി കുട്ടികളുടെ സംഭാരം

text_fields
bookmark_border
ജനാധിപത്യത്തിന്​ കുളിർമയേകി കുട്ടികളുടെ സംഭാരം
cancel
camera_alt

ക​ടു​ത്തു​രു​ത്തി ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ലെ സോ​ഷ്യ​ൽ സ​ർ​വീ​സ്​ സ്കീം ​വ​ള​ന്‍റി​യ​ർ​മാ​ർ ഒ​രു​ക്കി​യ സം​ഭാ​ര​പ​ന്ത​ൽ


കോ​ട്ട​യം: സ്വ​ന്ത​മാ​യി വോ​ട്ടി​ല്ലെ​ങ്കി​ലും ഒ​രു​കൂ​ട്ടം കു​രു​ന്നു​ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്​ കു​ളി​രേ​കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ക​ടു​ത്തു​രു​ത്തി ഗ​വ. വി.​എ​ച്.​എ​സ്.​എ​സി​ലെ പോ​ളി​ങ്​ ബൂ​ത്തി​ൽ. എ​രി​പൊ​രി വെ​യി​ല​ത്ത്​ വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ​വ​ർ​ക്ക്​ ഗ്ലാ​സ്​ നി​റ​യെ സം​ഭാ​ര​വു​മാ​യാ​ണ്​ സ്കൂ​ളി​ലെ സോ​ഷ്യ​ൽ സ​ർ​വീ​സ്​ സ്കീ​മി​ലെ വ​ള​ന്‍റി​യ​ർ​മാ​ർ എ​തി​രേ​റ്റ​ത്.

മെ​ട​ഞ്ഞെ​ടു​ത്ത ഓ​ല​കൊ​ണ്ടു​ണ്ടാ​ക്കി​യ പ്ര​ത്യേ​ക പ​ന്ത​ലി​ലാ​യി​രു​ന്നു സം​ഭാ​ര വി​ത​ര​ണം. ശ​ക്​​ത​മാ​യ ചൂ​ടി​ൽ നീ​ണ്ട ക്യൂ​വി​ൽ നി​ന്ന്​ വോ​ട്ട്​ ചെ​യ്ത​വ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി​രു​ന്നു കു​ട്ടി​ക​ൾ ഒ​രു​ക്കി​യ സം​ഭാ​രം. മി​ക്ക ക​ട​ക​ളും അ​ട​ഞ്ഞു​കി​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ ന​ൽ​കി​യ സം​ഭാ​രം സ്​​നേ​ഹ​ത്തോ​ടെ വോ​ട്ട​ർ​മാ​ർ സ്വീ​ക​രി​ച്ചു.

സ്കൂ​ളി​ലെ 30 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ 4 എ​സ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ്​ സ്കീ​മി​ലെ വ​ള​ന്‍റി​യ​ർ​മാ​ർ. സോ​ഷ്യ​ൽ സ​യ​ൻ​സ്​ അ​ധ്യാ​പി​ക ലി​ൻ​സി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ത​ന്നെ ന​ട്ടു​വ​ള​ർ​ത്തി​യ പ​ച്ച​മു​ള​കും ഇ​ഞ്ചി​യും ക​റി​വേ​പ്പി​ല​യു​മാ​ണ്​ സം​ഭാ​ര​മൊ​രു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​യു. ഷം​ല പ​റ​ഞ്ഞു. 30 ലി​റ്റ​ർ സം​ഭാ​ര​മാ​ണ്​ ആ​ദ്യം ഒ​രു​ക്കി​യ​ത്. തി​ക​യാ​തെ വ​ന്ന​പ്പോ​ൾ 29 ലി​റ്റ​ർ കൂ​ടി അ​ധി​ക​മു​ണ്ടാ​ക്കി​യെ​ന്നും ഷം​ല പ​റ​ഞ്ഞു. 10ാം ക്ലാ​സു​കാ​രി സൂ​ര​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സം​ഭാ​രം വി​ത​ര​ണം ചെ​യ്ത​ത്.

4 എ​സി​ലെ വ​ള​ന്‍റി​യ​ർ​മാ​​ർ സ്കൂ​ളി​ലെ​യും പ​രി​സ​ര​ത്തെ​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സ​മീ​പ​ത്തെ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന പ​രി​പാ​ടി​യും ന​ട​ത്തു​ന്നു​ണ്ട്. എ​ല്ലാ​റ്റി​നും ഫ​ണ്ട്​ ക​ണ്ടെ​ത്തു​ന്ന​തും കു​ട്ടി​ക​ൾ ത​ന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenelectionKerala Assembly Election 2026
News Summary - Children's sambaram brings peace to democracy
Next Story