Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightച​ങ്ങ​നാ​ശ്ശേ​രി:...

ച​ങ്ങ​നാ​ശ്ശേ​രി: സ​മ​വാ​ക്യ​ങ്ങ​ൾ മാ​റ്റു​ന്ന ആ​സ്ഥാ​നം

text_fields
bookmark_border
ച​ങ്ങ​നാ​ശ്ശേ​രി: സ​മ​വാ​ക്യ​ങ്ങ​ൾ   മാ​റ്റു​ന്ന ആ​സ്ഥാ​നം
cancel

ച​ങ്ങ​നാ​ശ്ശേ​രി: നാ​ലു പ​തി​റ്റാ​ണ്ട് വ​ല​തി​നൊ​പ്പം നി​ന്ന ച​ങ്ങ​നാ​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം 2021-26ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മി​ലെ ജോ​ബ് മൈ​ക്കി​ളി​ലൂ​ടെയാണ് ഇ​ട​തു​പ​ക്ഷം തി​രി​ച്ചു​പി​ടി​ച്ച​ത്. നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യും ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത​യു​മ​ട​ക്കം ര​ണ്ടു സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മെ​ന്ന​തി​നൊ​പ്പം ഇ​ത​ര സ​മു​ദാ​യ​ങ്ങ​ള്‍ക്കും വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​മാ​ണ് ച​ങ്ങ​നാ​ശ്ശേ​രി. മാ​റി​മ​റി​യു​ന്ന രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ള്‍ക്കി​ട​യി​ല്‍ വി​ജ​യ​ത്തി​ന്‍റെ മ​ധു​ര​വും പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പു​നീ​രും രു​ചി​പ്പി​ച്ച രാ​ഷ്ട്രീ​യ​സ​മ​വാ​ക്യ​ങ്ങ​ള്‍ മാ​റ്റി​മ​റി​ച്ച ച​രി​ത്ര​മാ​ണ് മ​ണ്ഡ​ല​ത്തി​നു​ള്ള​ത്.

ച​രി​ത്ര​ത്തി​ന് വ​ല​തു ചാ​യ്​​വ്​

കേ​ര​ള​പ്പി​റ​വി​ക്ക് മു​മ്പ്​ തി​രു​ക്കൊ​ച്ചി നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ച​ങ്ങ​നാ​ശ്ശേ​രി​യെ 1948ലും 1951​ലും അ​ഡ്വ. എം. ​കോ​ര​യും 1954-56 കാ​ല​ത്ത് നാ​യ​ര്‍ സ​ര്‍വി​സ് സൊ​സൈ​റ്റി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ന്‍. പ​ര​മേ​ശ്വ​ര​പി​ള്ള​യും പ്ര​തി​നി​ധീ​ക​രി​ച്ചു. 1957ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​ഐ​യി​ലെ എ.​എം. ക​ല്യാ​ണ കൃ​ഷ്ണ​ൻ നാ​യ​ര്‍ കോ​ണ്‍ഗ്ര​സി​ലെ പി. ​രാ​ഘ​വ​ന്‍ പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ ആ​ദ്യ എം.​എ​ൽ.​എ​യാ​യി. 1960ല്‍ ​ക​ല്യാ​ണ​കൃ​ഷ്ണ​ന്‍ നാ​യ​രെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും എ​ന്‍.​എ​സ്.​എ​സ് നേ​താ​വു​മാ​യ എ​ന്‍. ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. 1965ല്‍ ​സി.​പി.​ഐ​യു​ടെ കെ.​ജി.​എ​ന്‍. ന​മ്പൂ​തി​രി​പ്പാ​ടി​നെ കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ കെ.​ജെ. ചാ​ക്കോ വീ​ഴ്ത്തി. 1967ല്‍ ​കെ.​ജെ.​ചാ​ക്കോ കെ.​ജി.​എ​ന്നി​നോ​ടു തോ​റ്റു. 1970ലും 77​ലും ജ​യി​ച്ച കെ.​ജെ.​ചാ​ക്കോ 77ൽ ​മ​ന്ത്രി​യു​മാ​യി. 1980ല്‍ ​കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യാ​യ കെ.​ജെ.​ചാ​ക്കോ മാ​ണി ഗ്രൂ​പ്പി​ലെ സി.​എ​ഫ്.​തോ​മ​സി​നോ​ടു തോ​റ്റു. പി​ന്നീ​ട്​ 82,87,91,96,2001,2006,2011, 2016 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി.​എ​ഫ്​ തു​ട​ർ​ച്ച​യാ​യ ജ​യം നേ​ടി. 2021 ൽ ​ജോ​ബ് മൈ​ക്കി​ൾ 6059 വോ​ട്ടി​ൻ്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു.​ഡി. എ​ഫി​ലെ വി.​ജെ. ലാ​ലി​യെ തോ​ൽ​പ്പി​ച്ച്​ നാ​ലു പ​തി​റ്റാ​ണ്ടി​ൻ്റെ യു.​ഡി.​എ​ഫ് കു​ത്ത​ക അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ദ്ദേ​ശ​ത്തി​ൽ യു.​ഡി.​എ​ഫ്​ മു​ൻ​തൂ​ക്കം

കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​സ​ഭ​യും കു​റി​ച്ചി, മാ​ട​പ്പ​ള്ളി, പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ര്‍ന്ന​താ​ണ്​ ച​ങ്ങ​നാ​ശ്ശേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ലം. വാ​ഴ​പ്പ​ള്ളി, മാ​ട​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തു​ക​ളും ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​സ​ഭ​യും യു.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ലാ​ണ്.​കു​റി​ച്ചി, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ട​തി​നൊ​പ്പ​വും. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും മാ​ട​പ്പ​ള്ളി , തൃ​ക്കൊ​ടി​ത്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​സ​ഭ​യും യു.​ഡി.​എ​ഫ് ഇ​ട​തി​ൽ​നി​ന്ന്​ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബി.​ജെ.​പി​ക്കും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ല്‍ എ​ട്ടു സീ​റ്റ്​ നേ​ടി​യ പാ​ർ​ട്ടി മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട്, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്രാ​തി​നി​ധ്യം നേ​ടി. പ​ല വാ​ര്‍ഡി​ലും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താ​നും ബി.​ജെ.​പി​ക്കു ക​ഴി​ഞ്ഞു.

സ്ഥാ​നാ​ർ​ഥി സാ​ധ്യ​ത

എ​ൽ.​ഡി.​എ​ഫി​ൽ സി​റ്റി​ങ് എം.​എ​ൽ.​എ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലെ ജോ​ബ് മൈ​ക്കി​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര രം​ഗ​ത്ത്. യു.​ഡി. എ​ഫി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫി​ലെ വി. ​ജെ ലാ​ലി​യു​ടെ​യും എ​ൻ.​ഡി.​എ​യി​ൽ ബി.​ജെ. പി ​സം​സ്ഥാ​ന സ​മി​തി​യം​ഗം ബി.​രാ​ധാ​കൃ​ഷ്ണ മോ​നോ​ൻ്റെ​യും പേ​രാ​ണ്​ ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്.


നേ​ട്ട​ങ്ങ​ൾ

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 1000 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ഞ്ചു കോ​ടി മു​ട​ക്കി ച​ങ്ങ​നാ​ശ്ശേ​രി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ന്നു. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 10 കോ​ടി മു​ട​ക്കി പെ​രു​ന്ന​യി​ൽ 15 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ർ ടാ​ങ്കി​ന്‍റെ​യും വാ​ട്ട​ർ അ​തോ​റി​ട്ടി ഓ​ഫി​സ് സ​മു​ച്ച​യ​ത്തി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. 650 കോ​ടി മു​ട​ക്കി അ​ഞ്ചു പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​ന്നു. പ്ര​വൃ​ത്തി​ക​ൾ 78 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു. 80.41 കോ​ടി മു​ട​ക്കി നാ​ലു നി​ല​ക​ളി​ൽ അ​ത്യാ​ധു​നി​ക ജ​ന​റ​ൽ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി എ​ക്സൈ​സ് ഓ​ഫി​സ്, ഡി​വൈ.​എ​സ്.​പി ഓ​ഫി​സ്, മാ​ട​പ്പ​ള്ളി ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, മാ​ട​പ്പ​ള്ളി ഗ​വ. എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ അ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.

90 കോ​ടി മു​ട​ക്കി റെ​യി​ൽ​വേ ജ​ങ്​​ഷ​നി​ലെ ​ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണ​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ത്തു. നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ക​ഴി​ഞ്ഞു. 42 കോ​ടി മു​ട​ക്കി കെ.​സി. പാ​ലം പു​തി​യ പാ​ലം നി​ർ​മാ​ണ​ത്തി​ന്​ ടെ​ൻ​ഡ​ർ ആ​വു​ന്നു.

ജോ​ബ്​ മൈ​ക്കി​ൾ എം.​എ​ൽ.​എ

കോ​ട്ട​ങ്ങ​ൾ

തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ അ​മ​ര, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ച്ചി​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. 10 വ​ർ​ഷ​ക്ക് മു​മ്പ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് പൂ​വം പെ​രു​മ്പു​ഴ​ക്ക​ട​വ് പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പി​ങ്​ കോം​പ്ല​ക്സ്​ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. കോ​ട്ട​യ​ത്ത് ന​ട​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​ഖ്യാ​പി​ച്ച ച​ങ്ങ​നാ​ശ്ശേ​രി റെ​യി​ൽ​വേ ജ​ങ്​​ഷ​നി​ലെ ഫ്ലൈ ​ഓ​വ​ർ നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ച​ങ്ങ​നാ​ശ്ശേ​രി മാ​ർ​ക്ക​റ്റി​ന് ദോ​ഷ​ക​ര​മാ​യി നി​ൽ​ക്കു​ന്ന കെ.​സി പാ​ലം പൊ​ളി​ച്ചു പ​ണി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ


ഇ​വ​ര്‍ വി​ജ​യി​ക​ള്‍

1957 എ.​എം. ക​ല്യാ​ണ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (സി.​പി.​ഐ) 2846

1960 എ​ന്‍. ഭാ​സ്‌​ക്ക​ര​ന്‍ നാ​യ​ര്‍ (ഐ.​എ​ന്‍.​സി) 9393

1965 കെ.​ജെ. ചാ​ക്കോ (കേ​ര​ള കോ​ണ്‍) 4241

1967 കെ.​ജി. എ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് (സി.​പി.​ഐ) 5925

1970 കെ.​ജെ. ചാ​ക്കോ (കേ​ര​ള കോ​ണ്‍ഗ്ര​സ്) 3817

1977 കെ.​ജെ. ചാ​ക്കോ (കേ​ര​ള കോ​ണ്‍ഗ്ര​സ്) 12479

1980 സി.​എ​ഫ്. തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 2633

1982 സി.​എ​ഫ്. തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 10062

1987 സി.​എ​ഫ്. തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 10615

1991 സി.​എ​ഫ്. തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 11777

1996 സി.​എ​ഫ്. തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 7602

2001 സി.​എ​ഫ്. തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 13041

2006 സി.​എ​ഫ്. തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 9653

2011 സി.​എ​ഫ്.​തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 2554

2016 സി.​എ​ഫ്. തോ​മ​സ് (കേ​ര​ള കോ​ണ്‍-​എം) 1849

2021 ജോ​ബ് മൈ​ക്കി​ൾ (കേ​ര​ള കോ​ൺ-​എം) 6059

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsChanganasseryelection
News Summary - Changanassery: A place where equations change
Next Story