നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചുതകർന്നു
text_fieldsചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കൂത്രപ്പള്ളിക്ക് സമീപം അപകടത്തിൽ തകർന്ന കാർ
കൂത്രപ്പള്ളി: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച ശേഷം മരത്തിലിടിച്ച് തകർന്നു. ശനിയാഴ്ച വൈകീട്ട് 4.45ഓടെ ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കൂത്രപ്പള്ളിക്ക് സമീപമായിരുന്നു അപകടം. കറുകച്ചാലിൽനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ പരുത്തിമൂട് സ്വദേശി പീലിയാനിക്കൽ ബോണിയുടെ കാറാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണംവിട്ട കാർ കൂത്രപ്പള്ളി മഠത്തിെൻറ മതിലിൽ ഇടിച്ച ശേഷം റോഡിെൻറ എതിർഭാഗത്തേക്ക് നീങ്ങി തണൽമരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. എയർബാഗ് ഉണ്ടായിരുന്നതിനാൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

