Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു

text_fields
bookmark_border
കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു
cancel
camera_alt

വടയാർ ചക്കാല ഇൻഫന്റ് ജീസസ് സ്കൂളിന് സമീപം തോട്ടിലേക്ക് വീണ കാർ

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് വടയാർ ചക്കാല ഇൻഫന്റ് ജീസസ് സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് അപകടം നടന്നത്. കാറിന്‍റെ മുൻവശം ഉൾപ്പെടെ തോട്ടിലേക്ക് മറിഞ്ഞെങ്കിലും കാർ യാത്രികനും കുമരകം പഞ്ചായത്ത് ജീവനക്കാരനുമായ വടയാർ പൊന്നുരുക്കുംപാറ പുതുശ്ശേരിൽ ജഗദീഷ് (40) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വടയാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്കൂളിൽ കൊണ്ടുവിട്ട ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂവാറ്റുപുഴയാറിന്‍റെ കൈവഴിയായ ചക്കാല തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടത്തിനിടെ ഡ്രൈവറുടെ രക്തസമ്മർദം താഴ്ന്നതാണ് കാർ നിയന്ത്രണം വിടാൻ ഇടയാക്കിയത്. തുടർന്ന് കാർ യാത്രികനെ തലയോലപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

കഴിഞ്ഞ വർഷം ഈ ഭാഗത്ത് തോട്ടിൽ വെള്ളം നിറഞ്ഞുകിടന്ന സമയത്ത് മറ്റൊരു കാർ മറിഞ്ഞും അപകടം സംഭവിച്ചിരുന്നു. കാർ വെള്ളത്തിൽ പൂർണമായി താഴ്ന്നുപോയെങ്കിലും യാത്രികൻ ചാടി ഇറങ്ങിയതിനാൽ അന്ന് ദുരന്തം ഒഴിവാകുകയായിരുന്നു. ഈ ഭാഗത്ത് തോടിന് സംരക്ഷണഭിത്തി ഇല്ലാത്തതും റോഡിന്‍റെ വീതി കുറവും പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതായി പ്രദേശവാസികൾക്ക് വ്യാപക പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car Loses Control, Plunges Into Ravine
Next Story