ഏഴു വർഷമായിട്ടും ‘പൂട്ടുതുറക്കാതെ’ തെന്മല ഡാം ടോപ്പിലെ വ്യൂ ടവർ
text_fieldsപുനലൂർ: നിർമാണം പൂർത്തിയാക്കി ഏഴു വർഷം കഴിഞ്ഞിട്ടും തെന്മല പരപ്പാർ ഡാം ടോപ്പിലെ വ്യൂ ടവർ വിനോദ സഞ്ചാരികൾക്ക് തുറന്നു നൽകുന്നില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന്റെ ഭാഗമായാണ് 14 കോടി രൂപ വിനിയോഗിച്ച് കല്ലട ജലസേചന പദ്ധതി ആസ്ഥാനത്ത് തന്ത്രപ്രധാന ഭാഗമായ ഡാം ടോപ്പിൽ ടവർ നിർമിച്ചത്. പരപ്പാർ ഡാമിന്റെ വിദൂര ദൃശ്യങ്ങൾ സഞ്ചാരികൾക്ക് ആസ്വദിക്കാനായിരുന്നു ഇത്.
ഡാമിന്റെ ഇടതുഭാഗത്താണ് നാല് നിലയിൽ ടവർ നിർമിച്ചത്. ഇതിന്റെ ഏതു നിലയിൽ കയറിയാലും വളരെ ദൂരെ വരെയുള്ള എല്ലാ കാഴ്ചകളും കാണാനാകും. ഇവിടേക്ക് നിർമിച്ച വഴി പാറയടുക്കിയെങ്കിലും സഞ്ചാര യോഗ്യമാക്കിയിട്ടില്ല. രണ്ടു വാഹനത്തിന് കടന്നുപോകത്തക്ക നിലയിലാണ് പാത നിർമിച്ചത്.
വഴിയുടെ പണി പൂർത്തിയാക്കാൻ പിന്നീട് ഫണ്ട് ലഭ്യമല്ലാതായതാണ് ടവർ യാത്രക്കാർക്ക് തുറന്നു കൊടുക്കുന്നതിന് തടസമായി അധികൃതർ പറയുന്നത്. ടവറും പരിസരവും ഇപ്പോൾ കാടുമൂടികിടക്കുകയാണ്. തെന്മലയിൽ എത്തുന്ന മിക്ക വിനോദ സഞ്ചാരികളും കാഴ്ചകൾ കാണാൻ ഡാം ടോപ്പിൽ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

