ഒാടിക്കൊണ്ടിരുന്ന കാറിൽനിന്ന് പുക
text_fields
1. കൊല്ലം ക്യു.എസ് റോഡിൽ സി.എസ്.ഐ കൺവെൻഷൻ സെൻററിന് സമീപം ഓടിക്കൊണ്ടിരിക്കെ പുക ഉയർന്ന കാർ അഗ്നിശമനസേനാംഗങ്ങൾ പരിശോധിക്കുന്നു. 2. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമനസേനാ വാഹനത്തിൽനിന്ന് കറുത്ത പുക ഉയരുന്നു
കൊല്ലം: ഒാടിക്കൊണ്ടിരുന്ന കാറിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. കാറിൽനിന്ന് അസാധാരണ ശബ്ദം കേട്ടതിനു പിന്നാലെ പുക വന്നതോടെ കാറോടിച്ചിരുന്ന യുവാവ് വാഹനം റോഡരികിൽ ഒതുക്കിനിർത്തി പെെട്ടന്ന് പുറത്തിറങ്ങി.
ചിന്നക്കട ക്യു.എസ് റോഡിൽ സി.എസ്.െഎ കൺവെൻഷൻ സെൻററിനു സമീപത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ചിന്നക്കടയിൽനിന്ന് കടപ്പാക്കടയിലേക്ക് പോകുകയായിരുന്ന കാറിൽനിന്ന് പുകയും രൂക്ഷമായ ഗന്ധവും സമീപത്ത് പടർന്നതിനൊപ്പം ബാറ്ററി പൊട്ടിയൊലിച്ച് റോഡിൽ ഒായിൽ പടർന്നു.
വിവരമറിയിച്ചതിനെ തുടർന്ന് കടപ്പാക്കടയിൽനിന്ന് നിമിഷങ്ങൾക്കകം അഗ്നിശമന സേന സ്ഥലത്തെത്തി. അപ്പോഴേക്കും ഒാേട്ടാ ഡ്രൈവർമാരുടെ സഹായത്തോടെ ബാറ്ററി ബന്ധം വിച്ഛേദിച്ചതിനാൽ കൂടുതൽ അപകടമില്ലാതെ ഒഴിവായി. എൻജിനിലേക്ക് വെള്ളം ചീറ്റിച്ച് അഗ്നിരക്ഷാസേനാംഗങ്ങൾ പുക പൂർണമായും കെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

