പ്രസിഡന്റ്സ് ട്രോഫി വള്ളംകളി: കൊല്ലം നഗരത്തിൽ ഗതാഗത നിയന്ത്രണം
text_fieldsപ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ ഭാഗമായി നടക്കുന്ന എയർഷോയ്ക്ക് മുന്നോടിയായി നടന്ന റിഹേഴ്സൽ
കൊല്ലം: ഈ വർഷത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിൽ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം സിറ്റി പൊലീസ് കമീഷണർ വിവേക് കുമാർ അറിയിച്ചു.
ഉച്ചക്ക് 12ന് ശേഷം താലൂക്ക് ജങ്ഷനിൽനിന്ന് ലിങ്ക് റോഡ് ഭാഗത്തേക്കും ക്രൈം ബ്രാഞ്ച് ജങ്ഷനിൽനിന്ന് ലിങ്ക് റോഡ് ഭാഗത്തേക്കും കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വള്ളംകളി കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ ആശ്രാമം മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് പാർക്ക് ചെയ്യണം.
എയര്‍ ഷോ ഇന്ന്
കൊല്ലം: പ്രസിഡന്റ് ട്രോഫിയോടനുബന്ധിച്ച് എയര്‍ഫോഴ്സിന്റെ എയര്‍ ഷോ ശനിയാഴ്ച ഉച്ചക്ക് 2.45 മുതല്‍ 3.15 വരെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

