Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.​പി.​എം കൊ​ല്ലം...

സി.​പി.​എം കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക് പ്രസന്നകുമാറും വസന്തനും തിരിച്ചെത്തും

text_fields
bookmark_border
cpm office
cancel

കൊ​ല്ലം : സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക്​ എ​ൻ.​എ​സ്. പ്ര​സ​ന്ന​കു​മാ​റി​നെ​യും പി.​ആ​ർ. വ​സ​ന്ത​നെ​യും തി​രി​ച്ചെടു​ക്കാ​ൻ തീ​രു​മാ​നം. കു​ണ്ട​റ, ക​രു​നാ​ഗ​പ്പ​ള്ളി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ എൽ.ഡി.എഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തോ​ൽ​വി​യെ തു​ട​ർ​ന്ന്​ ഇ​രു​വ​രെ​യും ജി​ല്ല ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ഏ​രി​യ ക​മ്മി​റ്റി​യി​ലേ​ക്ക്​ ത​രം​താ​ഴ്​​ത്തി​യി​രു​ന്നു. യു​വ​ജ​ന ക്ഷേ​മ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്താ ജെ​റോ​മി​ന്‍റെ ന​ട​പ​ടി പാ​ർ​ട്ടി​ക്ക്​ ക്ഷീ​ണ​മു​ണ്ടാ​ക്കു​​ന്നു​വെ​ന്ന അ​ഭി​പ്രാ​യം ജി​ല്ല ക​മ്മി​റ്റി​യി​ൽ ഉ​യ​ർ​ന്നു.

അ​ടി​ക്ക​ടി വി​വാ​ദ​ങ്ങ​ളി​ൽ​പെ​ടു​ന്ന​തും പാ​ർ​ട്ടി​യു​ടെ പേ​ര്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടു​ന്ന​തും അം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു. ക​മ്മി​റ്റി​യി​ൽ ജി​ല്ല സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യും വി​മ​ർ​ശ​ന​മു​ണ്ടാ​യി. ജി​ല്ല​യി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും സു​ഖ​മ​മാ​യാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ വാ​ദ​ത്തെ മു​തി​ർ​ന്ന അം​ഗം ഖ​ണ്ഡി​ച്ചു. അ​ടു​ത്തി​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല​ട​ക്ക​മു​ള്ള തോ​ൽ​വി, ഓ​ഫി​സി​ൽ വ​രു​ന്ന​വ​രോ​ട്​ മ​ര്യാ​ദ​ക്ക്​ പെ​രു​മാ​റു​ന്നി​ല്ല തു​ട​ങ്ങി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ്​ ഉ​ന്ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamCPM district committee
News Summary - Prasannakumar and Vasanthan to return to CPM Kollam District Committee
Next Story