അപകടക്കെണിയായി ദേശീയപാതയിലെ കുഴികൾ
text_fieldsതട്ടാമലയിൽ ദേശീയപാതയിലെ കുഴിയിൽ താഴ്ന്ന ലോറി
കൊട്ടിയം: ദേശീയപാതയിൽ വൈദ്യുതി കേബിൾ സ്ഥാപിച്ച ശേഷം മൂടിയ കുഴികൾ അപകടക്കെണിയാകുന്നു. തിങ്കളാഴ്ച പുലർച്ച തട്ടാമല ജങ്ഷനടുത്ത് കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ കുഴിയിലേക്ക് താഴുകയും ലോറി ഒരു വശത്തേക്ക് ചരിയുകയും ചെയ്തു. തുടർന്ന്, രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് ലോറി കുഴിയിൽ നിന്ന് ഉയർത്തി മാറ്റിയത്.
വൈദ്യുതി കേബിൾ സ്ഥാപിച്ച ശേഷം കുഴി മൂടിയ മണ്ണ് മഴയിൽ കുതിർന്ന് താഴുകയും മുകളിലെ മണ്ണ് ഒലിച്ചുപോകുകയും ചെയ്തതാണ് വാഹനങ്ങൾ താഴാനിടയാക്കുന്നത്. കുഴിയെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യാത്തതിനാൽ ഭാരം കയറ്റി വരുന്നവാഹനങ്ങളുടെ ചക്രങ്ങൾ റോഡരികിൽ താഴുന്നത് പതിവായിട്ടുണ്ട്.

