Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightപാ​റ​ക്വാ​റി​യി​ലെ...

പാ​റ​ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

text_fields
bookmark_border
പാ​റ​ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
cancel

ഓ​യൂ​ർ: പൂ​യ​പ്പ​ള്ളി ഓ​ട്ടു​മ​ല​യി​ൽ ഉ​പേ​ക്ഷി​ച്ച പാ​റ​ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. ഉ​മ്മ​ന്നൂ​ർ ചെ​പ്ര പ​ള്ളി​പ​ടി​ഞ്ഞാ​റ്റ​തി​ൽ ജ​യ്മോ​നെ (38) യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക്​ 12 ഓ​ടെ കാ​ൽ​ന​ട​യാ​യെ​ത്തി​യ നാ​ൽ​വ​ർ സം​ഘ​ത്തി​ലെ ജ​യ്മോ​നും സു​ഹൃ​ത്ത് ചെ​പ്ര സ്വ​ദേ​ശി ഉ​മേ​ഷും (26) വെ​ള്ള​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി. ഇ​തി​ൽ ജ​യ്മോ​ൻ വെ​ള്ള​ത്തി​ൽ താ​ഴ്ന്നു​പോ​കു​ക​യും മ​ഹേ​ഷ് നീ​ന്തി ക​ര​യ്ക്ക് ക​യ​റു​ക​യും ചെ​യ്തു.

വെ​ള്ള​ത്തി​ൽ നി​ന്ന്​ പൊ​ന്തി വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഉ​മേ​ഷ് വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്‌​സും കൊ​ല്ല​ത്തു​നി​ന്ന് സ്കൂ​ബാ​ടീ​മും സ്ഥ​ല​ത്തെ​ത്തി. പൂ​യ​പ്പ​ള്ളി എ​സ്.​ഐ അ​ഭി​ലാ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കി. രാ​ത്രി ഏ​റെ വൈ​കി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ഇ​തു വ​രെ​യും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingdrown
News Summary - youth missing in water
Next Story