കരൾരോഗം തളർത്തിയ യുവാവ് സഹായം തേടുന്നു
text_fieldsവിനോദ്
ഓയൂർ: നിർധന കുടുംബത്തിന്‍റെ ഏക ആശ്രയമായ യുവാവ് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കരൾ രോഗം ബാധിച്ച ചെറുവക്കൽ കല്ലുവിള വീട്ടിൽ വിനോദാണ് (43) കാരുണ്യത്തിനായി കാത്തിരിക്കുന്നത്. അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
നിത്യ ചെലവിനുപോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് ശസ്ത്രക്രിയക്കും തുടർചികിത്സക്കും ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. കോവിഡിനെതുടർന്ന് മഞ്ഞപ്പിത്തം വരികയും ഇതു കരളിനെ ബാധിക്കുകയുമായിരുന്നു. രോഗം ഗുരുതരമായതോടെയാണ് ശസ്ത്രക്രിയ നിർദേശിച്ചത്. ബിസിനസ് തകർന്നതോടെ ഈട് നൽകിയിരുന്ന കുടുംബ വസ്തു ബാങ്ക് ജപ്തി ചെയ്തു. ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളും അടങ്ങിയ ആറംഗ കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് താമസം.
കാനറ ബാങ്ക് ആയൂർ ശാഖയിൽ വിനോദിന്‍റെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 3581101007459. ഐ.എഫ്.എസ് കോഡ്: CNRB0003581. ഗൂഗ്ൾപേ നമ്പർ: 9447070703.

