കാറ്റും മഴയും: വിവിധയിടങ്ങളിൽ കനത്ത നാശം
text_fieldsശക്തമായ മഴയിൽ ലീലമ്മാളിന്റെ വീട് തകർന്നപ്പോൾ
ഓയൂർ: മഴയിലും കാറ്റിലും കരീപ്ര, ഓടനാവട്ടം, ഉമ്മന്നൂർ എന്നിവിടങ്ങളിൽ കനത്ത നാശം. കരീപ്രയിൽ ആയിരത്തോളം വാഴകൾ നശിച്ചു. ഇവിടെ പച്ചക്കറി, മരച്ചീനി കൃഷിയിടങ്ങളും വെള്ളം കയറി നശിച്ചു. വെളിയം പഞ്ചായത്തിൽ കുടവട്ടൂർ, തുറവൂർ, വെളിയം പടിഞ്ഞാറ്റിൻകര, ഉമ്മന്നൂർ പഞ്ചായത്തിലും കൃഷിയിടത്തിൽ വെള്ളം കയറി.
കനത്തമഴയെത്തുടർന്ന് വെള്ളത്തിലായ വാഴത്തോട്ടം
മഴയിൽ വീട് തകർന്നു
ശാസ്താംകോട്ട: പുന്നമൂട് പത്താം വാർഡിൽ മിനി സദനത്തിൽ ലീലമ്മാളിന്റെ വീട് മഴയിൽ ഇടിഞ്ഞുവീണു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഈ സമയം വീട്ടിൽ ലീലമ്മാളും മകനും ഉണ്ടായിരുന്നെങ്കിലും ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബമാണെങ്കിലും ഇവർക്ക് വീട് നിർമാണ അനുമതി നൽകിയില്ല. ശാസ്താംകോട്ട തടാകതീരത്തെ അതിർത്തി കല്ലിൽനിന്ന് 47 മീറ്റർ ദൂരപരിധിയെ ഉള്ളൂ എന്നതിനാൽ അനുമതി നിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

