Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightപെട്രോൾ പമ്പിൽനിന്ന്​...

പെട്രോൾ പമ്പിൽനിന്ന്​ പ​ച്ച​വെ​ള്ളം; വാഹനങ്ങൾ തകരാറിലായി

text_fields
bookmark_border
പെട്രോൾ പമ്പിൽനിന്ന്​ പ​ച്ച​വെ​ള്ളം; വാഹനങ്ങൾ തകരാറിലായി
cancel

ഓ​യൂ​ർ: വെ​ളി​യം പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ച്ച പെ​ട്രോ​ളി​ൽ പ​ച്ച​വെ​ള്ളം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​താ​യി ആ​രോ​പ​ണം. പൊ​ലീ​സ് പ​മ്പ് അ​ട​പ്പി​ച്ചു. വെ​ളി​യം മാ​വി​ള ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​മ്പി​ൽ നി​ന്നു​മാ​ണ് പെ​ട്രോ​ളി​നു പ​ക​രം വെ​ള്ളം അ​ടി​ച്ചു​കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ​മ്പി​ൽ​നി​ന്ന്​ പെ​ട്രോ​ൾ അ​ടി​ച്ച നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ യാ​ത്ര​ക്കി​ട​യി​ൽ നി​ന്നു​പോ​യി. തു​ട​ർ​ന്ന്, വാ​ഹ​ന​ങ്ങ​ൾ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ടാ​ങ്കി​ൽ വെ​ള്ളം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, എ​വി​ടെ നി​ന്നാ​ണ് വ​ണ്ടി​യു​ടെ ടാ​ങ്കി​ൽ വെ​ള്ളം ക​യ​റി​യ​തെ​ന്ന് മ​ന​സ്സി​ലാ​യി​രു​ന്നി​ല്ല. ​ൈവ​കീ​ട്ട്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഈ ​പ​മ്പി​ൽ​നി​ന്ന്​ ബൈ​ക്കി​ൽ പെ​ട്രോ​ൾ അ​ടി​ച്ച് ഒ​രു കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​ന്ന​തി​നു മു​േ​മ്പ വാ​ഹ​ന​ത്തി​െൻറ പെ​ട്രോ​ൾ തീ​ർ​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ട്രോ​ളി​നു പ​ക​രം വെ​ള്ള​മാ​ണ് പ​മ്പി​ൽ​നി​ന്ന് അ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. വി​വ​രം പൂ​യ​പ്പ​ള്ളി സ്​​റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും പ​മ്പ് അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterpetrol pump
News Summary - water from the petrol pump; Vehicles damaged
Next Story