Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightക്ഷേത്രത്തിൽനിന്ന്​...

ക്ഷേത്രത്തിൽനിന്ന്​ ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ക്ഷേത്രത്തിൽനിന്ന്​ ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

ഓ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽനി​ന്ന്​ ഓ​ട്ടു​വി​ള​ക്കു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ പി​ടി​യി​ൽ. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മീ​യ്യ​ണ്ണൂ​ർ കൊ​ട്ട​റ ശ്രീ ​ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ൽനി​ന്ന് ചൊ​വ്വാ​ഴ്ച പ​ട്ടാ​പ്പ​ക​ലാ​ണ് 15 ഓ​ട്ടു​വി​ള​ക്കു​ക​ൾ പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. മീ​യ്യ​ണ്ണൂ​ർ ശാ​ന്തി​പു​രം ക​ല്ലു​വി​ള വീ​ട്ടി​ൽ ഇ​ർ​ഫാ​ൻ എ​ന്ന ഷെ​ഫീ​ക്ക് (32), കൊ​ട്ട​റ മു​ണ്ട​പ​ള്ളി​യി​ൽ വീ​ട്ടി​ൽ ജി​ജു (31) എ​ന്നി​വ​രെ​യാ​ണ് പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടാ​ളി​യാ​യ അ​രു​ൺ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ക്ഷേ​ത്ര​ത്തി​ലെ പ​തി​വ് പൂ​ജ​ക​ൾ​ക്ക് ശേ​ഷം 15 ഓ​ട്ടു​വി​ള​ക്കു​ക​ൾ ന​ട​പ്പ​ന്ത​ലി​ലെ ഡെ​സ്​​ക്കി​ൽ വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​ഴ​കം എ​ത്തി​യ​പ്പോ​ൾ നി​ല​വി​ള​ക്കു​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്രം സെ​ക്ര​ട്ട​റി​യെ വി​വ​ര​മ​റി​യി​ക്കു​ക​യും പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

കേ​സെ​ടു​ത്ത പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന്​ മീ​യ്യ​ണ്ണൂ​ർ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​യെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സം​ശ​യ​ക​ര​മാ​യി ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ത്രി​യോ​ടെ ഓ​യൂ​ർ മീ​യ്യ​ന ഭാ​ഗ​ത്തു നി​ന്ന്​ പൊ​ലീ​സ്​ ഇ​വ​രെ പി​ടി​കൂ​ടി. ഓ​ട്ടോ​യും മോ​ഷ​ണ വ​സ്​​തു​ക്ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൂ​യ​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ ബി​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, ജ​യ​പ്ര​ദീ​പ്, ബേ​ബി ജോ​ൺ, എ. ​എ​സ്.​ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ച​ന്ദ്ര​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ൻ​വ​ർ, മ​ധു എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarresttheft at temple
News Summary - Two people have been arrested in the case of stealing lamps from the temple
Next Story