Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightപാറ കയറ്റിയ ടിപ്പർ...

പാറ കയറ്റിയ ടിപ്പർ ലോറി 25 അടി താഴ്ചയിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
പാറ കയറ്റിയ ടിപ്പർ ലോറി 25 അടി താഴ്ചയിലേക്ക്​ മറിഞ്ഞു
cancel

ഓയൂർ: വെളിയം, പരുത്തിയറ ക്വാറിയിൽ നിന്നും പാറ കയറ്റി വന്ന ലോറി 25 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപെട്ടു. പരുത്തിയറ സ്വദേശികളായ ഡ്രൈവർ ടിൻ്റു, ക്ലീനർ ആകാശ്​ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പരുത്തിയറ ക്വാറിയിൽ നിന്നും പാറകയറ്റി പുറത്ത്​ കനാൽ റോഡിൽ എത്തിയ ടിപ്പറിലെ പാറ ടാർപാളിൽ കൊണ്ട് മൂടുന്നതിനായി വശം കാെടുത്ത് നിർത്തുന്നതിനിടയിൽ ഇടത് വശത്തെ മണ്ണ് ഇടിഞ്ഞ് പരുത്തിയറ, നന്ദനത്തിൽ എസ്.ആർ.സാനുവിൻ്റെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു.

രണ്ട് കരണം മറിഞ്ഞ ലോറി താഴെയുള്ള തെങ്ങിൽ ഇടിച്ച്​ നിന്നതിനാൽ വലിയ ദുരന്തമൊഴിവായി. ഈ സമയം ലോറി വീണതിന്​ സമീപത്തായി സാനുവിൻ്റെ ഏഴ്​ വയസുള്ള കുട്ടി കളിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഡ്രൈവർ ടിൻ്റു ലോറി ചരിഞ്ഞ ഉടൻ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ക്ലീനർ ആകാശ് ലോറിക്കുള്ളിൽ പെട്ടുപോയെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tipper Lorry AccidentOyoor
News Summary - tipper lorry carrying rock overturned
Next Story