Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ ബലാത്സംഗം ചെയ്​ത കേസിൽ മൂന്നുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
വിദ്യാർഥിനിയെ ബലാത്സംഗം ചെയ്​ത കേസിൽ മൂന്നുപേർ കൂടി അറസ്​റ്റിൽ
cancel
camera_alt

മു​ഹ​മ്മ​ദ് നൗ​ഫ​ൽ, മു​ഹ​മ്മ​ദ് സ​ജ്ജാ​ദ്, അ​ഹ​മ്മ​ദ്ഷാ 

ഓ​യൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ​ക്കൂ​ടി പൂ​യ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ മി​നി​ക്കു​ന്ന് കോ​ള​നി​യി​ൽ നൗ​ഫ​ൽ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് നൗ​ഫ​ൽ (21), മേ​ൽ​വെ​ട്ടൂ​ർ സ​ബി​മോ​ൾ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സ​ജ്ജാ​ദ് (19), തെ​ങ്ങു​വി​ള വീ​ട്ടി​ൽ അ​ഹ​മ്മ​ദ്ഷാ (21) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 29ന് ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ബ​ലാ​ത്സം​ഗ​വി​വ​രം അ​റി​യു​ന്ന​ത്. ഇൗ ​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ന​ല്ലി​ല സ്വ​ദേ​ശി​യാ​യ ഹൃ​ദ​യ് (19), പ​ള്ളി​മ​ൺ സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​ൻ (21), പ​ഴ​ഞ്ഞാ​ലം സ്വ​ദേ​ശി റ​ഫീ​ഖ് (22), നെ​ടു​മ്പ​ന, മു​ട്ട​ക്കാ​വ് സ്വ​ദേ​ശി അ​ഭി​ജി​ത് (21) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

നാ​ലു​പേ​രും റി​മാ​ൻ​ഡി​ലാ​ണ്. വ​ർ​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പൂ​യ​പ്പ​ള്ളി എ​സ്.​ഐ വി​നോ​ദ് ച​ന്ദ്ര​ൻ, എ​സ്.​ഐ രാ​ജ​ൻ ബാ​ബു, എ.​എ​സ്.​ഐ​മാ​രാ​യ വി​ജ​യ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ബി​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story