മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ
text_fieldsപോൾ ബൈജു
ഓയൂർ: ഓടനാവട്ടത്ത് മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം കോളനിയിൽ യോഹന്നാൻ സദനത്തിൽ പോൾ. ടി നെറ്റോ (54), ഓടനാവട്ടം പരുത്തിയറ ബിജു നിവാസിൽ ബിജു (55) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഓടനാവട്ടത്തെ സ്വർണക്കടയിൽ ഇരുവരും മാലകളും വളകളും വിൽക്കാനെത്തി.
ആഭരണങ്ങൾ സൂഷ്മ പരിശോധന നടത്തിയതിൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐമാരായ അഭിലാഷ്, ജയപ്രദീപ്, എ.എസ്.ഐ മാരായ രാജേഷ്, അനിൽകുമാർ, എസ്.സി.പി.ഒമാരായ മധു, മുരുകേശ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

