Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightമാലിന്യം ശേഖരിക്കുന്ന...

മാലിന്യം ശേഖരിക്കുന്ന ഇരുമ്പ് കൂട് കാടുകയറി നശിക്കുന്നു

text_fields
bookmark_border
മാലിന്യം ശേഖരിക്കുന്ന ഇരുമ്പ് കൂട് കാടുകയറി നശിക്കുന്നു
cancel
camera_alt

വെ​ളി​ന​ല്ലൂ​ർ ക​രി​ങ്ങ​ന്നൂ​രി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന ഇ​രു​മ്പ് കൂ​ട് കാ​ടു​ക​യ​റി​യ നി​ല​യി​ൽ

ഓ​യൂ​ര്‍: വെ​ളി​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങ​ന്നൂ​രി​ല്‍ മാ​ലി​ന്യം ഇ​ടു​ന്ന​തി​ന് സ്ഥാ​പി​ച്ച ഇ​രു​മ്പ് കൂ​ട് കാ​ട് ക​യ​റി ന​ശി​ക്കു​ന്നു. ക​രി​ങ്ങ​ന്നൂ​ര്‍ ജ​ങ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കൂ​ടാ​ണ് ന​ശി​ക്കു​ന്ന​ത്. ശു​ചി​ത്വ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ളി​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന ഇ​രു​മ്പ് കൂ​ട് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു​ള്ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​തെ റോ​ഡ് വ​ക്കു​ക​ളി​ല്‍ ഇ​വ ത​ള്ളു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഹ​രി​ത ക​ര്‍മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ഓ​യൂ​ര്‍ ച​ന്ത​യി​ലെ പ്ര​ത്യേ​ക മു​റി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, അ​ത​ത് വാ​ര്‍ഡു​ക​ളി​ല്‍ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യു​ള്ള ഇ​രു​മ്പ് കൂ​ടു​ക​ള്‍ ഹ​രി​ത​ക​ര്‍മ​സേ​ന പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കാ​തെ ന​ശി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​ശി​ച്ച കൂ​ടു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Destroyinggarbage box
News Summary - The iron box that collects the garbage is destroying
Next Story