Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightഒഴുക്കിൽപെട്ട മൂന്നു...

ഒഴുക്കിൽപെട്ട മൂന്നു വയസ്സുകാര​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഒഴുക്കിൽപെട്ട മൂന്നു വയസ്സുകാര​െൻറ മൃതദേഹം കണ്ടെത്തി
cancel
camera_alt

രാഹുൽ

ഓയൂർ: ഒഴുക്കിൽപെട്ട് കാണാതായ നാടോടി ബാല​െൻറ മൃതദേഹം കട്ടയിൽതോട്ടിലെ ചൂലാ കടവിനു സമീപത്തുനിന്ന് കണ്ടെത്തി. കർണാടക മൈസൂർ വിജയ്- ചിഞ്ചു ദമ്പതികളുടെ മൂന്നു മക്കളിലൊരാളായ രാഹുലിെൻറ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 7.45 ഓടെ കണ്ടെത്തിയത്.

രാവിലെ പുല്ലുപറിക്കാൻ വന്നയാളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പൂയപ്പള്ളി സി.ഐ രാജേഷിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം മൃതദേഹം പുറത്തെടുത്തു. അഞ്ചു ദിവസമായി നെല്ലിക്കുന്നത്താണ് നാടോടി സംഘം തമ്പടിച്ചിരുന്നത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് കുട്ടിയെ കാണാതായത്. സി.സി.ടി.വി ദൃശ്യം സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ലഭിച്ചിരുന്നു. രാഹുൽ വെള്ളമുള്ളിടത്ത് പോയിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെയാണ് ഫയർ ഫോഴ്സ് മഴവെള്ളം കയറിക്കിടന്ന നെല്ലിക്കുന്നം തോട്ടിൽ തിരച്ചിൽ നടത്തിയത്. എന്നാൽ, കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Show Full Article
TAGS:body found drowned 
News Summary - The body of a three-year-old boy was found
Next Story