Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓയൂരിൽ തെരുവുനായ് ശല്യം; വളർത്തുമൃഗങ്ങളെ കൊന്നു

text_fields
bookmark_border
നൂറോളം വളർത്തുമൃഗങ്ങളും പക്ഷികളും നായ്ക്കളുടെ ആക്രമണത്തിനിരയായി
stray dog
cancel

ഓയൂർ: മേഖലയിൽ തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കൊല്ലുന്നതായി പരാതി. രണ്ടു ദിവസം മുമ്പ് ചുങ്കത്തറ കെ.എം.കെ ഹൗസിൽ അബൂബക്കറിന്‍റെയും ചുങ്കത്തറ കെ.എ.ആർ ഹൗസിൽ റഹീമിന്‍റെയും ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു.

ഒരാഴ്ച മുമ്പ് ഓയൂർ മേഖലയിൽ നിരവധി ആടുകളെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നൂറോളം വളർത്തുമൃഗങ്ങളും പക്ഷികളുമാണ് പ്രദേശത്ത് നായ്ക്കളുടെ ആക്രമണത്തിനിരയായത്. 50 ഓളം വളർത്തുമൃഗങ്ങൾ നായ്ക്കളുടെ കടിയേറ്റ് ചത്തു.

പറമ്പിലും ഏലായിലും മൃഗങ്ങളെ കെട്ടിയിടാൻ സാധിക്കാത്ത അവസ്ഥയാണ്. തെരുവുനായ്ക്കളെ പിടികൂടുന്നതിനായി എ.ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി വെളിനല്ലൂർ പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Street dog harassment in Oyoor-Killed pets
Next Story