ചന്ദനമരങ്ങൾ മോഷ്ടിച്ചു
text_fieldsവട്ടപ്പാറ റാണൂർ മുസ്ലിം ജമാഅത്തിന്റെ പരിസരത്തുനിന്ന്
മുറിച്ച ചന്ദന മരത്തിന്റെ കുറ്റി
ഓയൂർ: വട്ടപ്പാറ റാണൂർ മുസ്ലിം ജമാഅത്തിന്റെ പരിസരത്തുനിന്ന് ചന്ദനമരങ്ങൾ മോഷണംപോയി. 11 ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. പള്ളിയുടെ പിറകുവശത്ത് നിന്ന മരങ്ങളാണ് മുറിച്ചുമാറ്റി കുറ്റികൾ മാത്രം അവശേഷിക്കുന്നനിലയിൽ വെള്ളിയാഴ്ച രാവിലെ കണ്ടത്.
25 വർഷം പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്. മുറിച്ച ചന്ദനമരങ്ങൾ പൂർണമായി കൊണ്ടുപോയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് രണ്ടതവണ ഇവിടെനിന്ന് ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റാണൂർ ജമാഅത്തിൽ സി.സി.ടി.വി കാമറ പ്രവർത്തനരഹിതമാണ്. റാണൂർ ജമാഅത്ത് അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയതായി പൂയപ്പള്ളി പൊലീസ് അറിയിച്ചു.

