Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശയുടെ മരണം കൊലപാതകം: ഞെട്ടലിൽ നാട്ടുകാർ

text_fields
bookmark_border
ആശയുടെ മരണം കൊലപാതകം: ഞെട്ടലിൽ നാട്ടുകാർ
cancel
camera_alt

കൊല്ലപ്പെട്ട ആശ താമസിച്ചിരുന്ന വീട്

ഓയൂർ: നാട്ടുകാർക്ക് ഞെട്ടലും നൊമ്പരവുമായി ഓടനാവട്ടം വാപ്പാലപള്ളി മേലതിൽ വീട്ടൽ ആശയുടെ (29) മരണം. ഈമാസം ഒന്നിന് ഭർത്താവ് അരുണിെൻറ മർദനമേറ്റാണ് ആശക്ക് പരിക്കേറ്റത്. ജില്ല ആശുപതിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ നാലിന് മരിക്ക​ുകയായിരുന്നു. മരണകാരണമായി ഭർത്താവ് പറഞ്ഞത് വീട്ടിലെ ആട് ഇടിച്ചതിനെത്തുടർന്ന് സമീപത്തെ പാറയിൽനിന്ന് വീണതാണെന്നാണ്. എന്നാൽ സമീപവാസികൾക്കും ആശയുടെ വീട്ടുകാർക്കും ഇതിൽ സംശയമുണ്ടായിരുന്നു.

പോസ്​റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് ആശയുടേത് കൊലപാതകമെന്ന് തെളിഞ്ഞത്. ഭർത്താവ് ആശയെ മർദിക്കുന്നത്​ പതിവായിരുന്നു. സമീപവാസികളുമായി അധികം ബന്ധം പുലർത്താത്ത ആളാണ് പ്രതിയെന്ന് നാട്ടുകാർ പറയുന്നു.

ആസ്​ബസ്​റ്റോസ്​ പാകിയ ചെറിയ വീട്ടിൽ അരുണിെൻറ മാതാവും രണ്ട് കുട്ടികളുമാണ് താമസിച്ചിരുന്നത്. വർഷങ്ങളായി ഭർത്താവിൽനിന്ന് ആശ നേരിടുന്ന പീഡനം കാണിച്ച് പിതാവായ ജോർജ്കുട്ടി വനിത സെല്ലിന് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ആശയുടെ മരണം കൊലപാതകമാണെന്നറിഞ്ഞ ഞെട്ടലിലാണ് വാപ്പാല നിവാസികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story