Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടിമിന്നലിൽ വീടുകൾക്ക് വ്യാപക നാശനഷ്​ടം

text_fields
bookmark_border
ഇരുപതോളം വീടുകളിലെ ഇലക്ട്രോണിക് സാധനങ്ങൾക്ക് കേടുപാട് സംഭവിച്ചു
lightning
cancel

ഓയൂർ: ഇളമാട് പഞ്ചായത്തിലെ വാളിയോട് കിളിക്കോട് പട്ടികജാതി കോളനിയിൽ ഇടിമിന്നലിൽ മൂന്ന് വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇരുപതോളം വീടുകളിലെ ഇലക്ട്രോണിക് സാധനങ്ങൾക്ക് കേടുപാട് സംഭവിച്ചു. രണ്ട് സ്ത്രീകൾക്ക് ബോധക്ഷയമുണ്ടായി.

ചരുവിള പുത്തൻവീട്ടിൽ കൊച്ചുപെണ്ണ് (84), സജുഭവനിൽ കുമാരി (50) എന്നിവർക്കാണ് ബോധക്ഷയമുണ്ടായത്. പഞ്ചായത്തംഗം ലതികയുടെ നേതൃത്വത്തിൽ ഇവരെ വെളിനല്ലൂർ സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും ചെവിക്ക് തകരാർ സംഭവിച്ചു. ഇന്നലെ ഉച്ചക്ക്​ 2.30നായിരുന്നു സംഭവം.

കൊച്ച് പെണ്ണ്, കുമാരി, ചരുവിള പുത്തൻവീട്ടിൽ ഓമന എന്നിവരുടെ വീട്ടിലെ വയറിങ്​ കത്തിനശിച്ചു. ഭിത്തികൾ പൊട്ടി. 20 വീടുകളിലെ ടി.വി, ഫ്രിഡ്ജ്, മിക്സി, ഫാൻ തുടങ്ങിയ​ സാധനങ്ങളും കേടായി. ഇളമാട് പഞ്ചായത്ത് പ്രസിഡൻറ് വാളിയോട് ജേക്കബ്, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ താജുദ്ദീൻ, പൂയപ്പള്ളി എസ്.ഐ ഗോപീചന്ദ്ര​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വൈദ്യുതി വകുപ്പ്​ അധികൃതർ എന്നിവർ സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lightning; houses damaged
Next Story