Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightആ​ളി​ല്ലാ​ത്ത...

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണ​വ​ും എ.​ടി.​എം കാ​ർ​ഡും അ​പ​ഹ​രി​ച്ചു

text_fields
bookmark_border
theft
cancel

ഓ​യൂ​ർ: ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു പ​വ​ൻ മാ​ല മോ​ഷ്​​ടി​ച്ചു. വീ​ട്ടി​ൽ​നി​ന്ന് അ​പ​ഹ​രി​ച്ച എ.​ടി.​എം കാ​ർ​ഡി​ൽ​നി​ന്ന് 20,000 രൂ​പ പി​ൻ​വ​ലി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സൂ​ഫി ജെ​യ്സിെൻറ പൂ​യ​പ്പ​ള്ളി സോ​ണി ഹൗ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.വീ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം.

വീ​ടിെൻറ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് അ​തി​ലു​ണ്ടാ​യി​രു​ന്നു ഒ​രു പ​വ​ൻ മാ​ല​യും എ.​ടി.​എം കാ​ർ​ഡും അ​പ​ഹ​രി​ച്ചു. എ.​ടി.​എം കാ​ർ​ഡി​ൽ പി​ൻ ന​മ്പ​ർ എ​ഴു​തി​വെ​ച്ച​തി​നാ​ൽ പ​ണം അ​പ​ഹ​രി​ക്കാ​ൻ എ​ളു​പ്പ​മാ​യി. മോ​ഷ​ണം ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ സി.​സി ടി.​വി കാ​മ​റ​യി​ൽ ര​ണ്ടു​പേ​ർ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ​താ​യി തെ​ളി​ഞ്ഞു. മോ​ഷ്​​ടാ​ക്ക​ളു​ടെ രൂ​പം വ്യ​ക്ത​മ​ല്ല. പൂ​യ​പ്പ​ള്ളി പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATMTheft NewsGold
Next Story