Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ഭർത്താവിനെയും ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചെന്ന്
text_fieldsbookmark_border
ഓയൂർ: ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ഭർത്താവിനെയും ആക്രമിച്ചതായി പരാതി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തംഗം മുട്ടറ സജി ഭവനിൽ ദിവ്യാ സജിത്തിനെയും ഭർത്താവ് സജിത്തിനെയും ആക്രമിച്ചതായാണ് പരാതി.
കഴിഞ്ഞദിവസം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തശേഷം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് സംഭവം. മുട്ടറ സ്വദേശികളായ സുനിൽ, ദീപു, കണ്ടാലറിയാവുന്ന ആറുപേർ എന്നിവർക്കെതിരെ പൂയപ്പള്ളി െപാലീസിൽ പരാതി നൽകി.
വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമത്രെ. ദിവ്യ മുട്ടറ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
Next Story

