ഓയൂർ: കൊട്ടാരക്കര-ഓയൂർ റോഡ് കടന്നുപോകുന്ന ഓടനാവട്ടം ചുങ്കത്തറ പാലം അപകടാവസ്ഥയിൽ. മഴ ശക്തമായതോടെ 40 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പാലത്തിന്റെ രണ്ട് വശവും കുതിർന്ന് ഇളകി വീഴുന്ന നിലയിലായി.
ഒരുമാസം മുമ്പ് പാലത്തിന്റെ അടിഭാഗത്തുകൂടി പോകുന്ന തോടിന്റെ വീതികൂട്ടി മതിൽ കെട്ടുന്ന പ്രവർത്തനം ആരംഭിെച്ചങ്കിലും ഇപ്പോൾ നിലച്ചു. എക്സ്കവേറ്റർ ഉപയോഗിച്ച് തോട്ടിലെ ചളിവാരി കരയിലേക്ക് ഇടുന്ന പ്രവർത്തനങ്ങളാണ് അടുത്ത കാലത്തായി നടന്നത്. മഴ ശക്തമായി തുടർന്നാൽ പാലം നിലംപതിക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.