കാർ വാടകക്കെടുത്ത് പണയംവെച്ച് തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsഓയൂർ: ആഡംബര കാർ വാടകക്കെടുത്ത് പണയം െവച്ച് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിലായി. ചെറിയ വെളിനല്ലൂർ വട്ടപ്പാറ സുബൈർ മൻസിലിൽ തൻസീർ (33) ആണ് പൂയപ്പള്ളി പൊലീസിെൻറ പിടിയിലായത്.ആറ് കാറുകളാണ് ഇത്തരത്തിൽ പണയം െവച്ച് തട്ടിപ്പ് നടത്തിയത്. കൊട്ടാരക്കര പരിധിയിൽ പ്രതിക്കെതിരെ ആറ് കേസുകളുണ്ട്. കേരളത്തിെൻറ വിവിധ പ്രദേശങ്ങളിൽ കാർ വാടകക്കെടുത്ത് ഇയാൾ തട്ടിപ്പ് നടത്തിവരുകയായിരുന്നു.
കോഴിക്കോട്, ബീമാപള്ളി എന്നിവിടങ്ങളിലെ തട്ടിപ്പ് സംഘവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സി.ഐ വിനോദ് ചന്ദ്രശേഖരൻ പറഞ്ഞു. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. റൂറൽ എസ്.പി ഹരിശങ്കറിെൻറ നിർദേശപ്രകാരം എസ്.ഐ രാജൻബാബു, എസ്.സി.പി.ഒമാരായ ഹരികുമാർ, അനീഷ്, ലിജു വർഗീസ്, ഡബ്ലു.സി.പി.ഒ ജുമൈല എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

