Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightകഞ്ചാവും വാറ്റും;...

കഞ്ചാവും വാറ്റും; ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ അറസ്​റ്റിൽ

text_fields
bookmark_border
cannabis and fake liquor making case accused
cancel
camera_alt

വ്യാ​ജ​മ​ദ്യ കേസിലെ പ്ര​തി​ക​ളാ​യ സു​ഭാ​ഷ്, റോ​ജി, പ്ര​കാ​ശ്​

ഓ​യൂ​ർ: ക​ഞ്ചാ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു; ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. ഇ​ള​മാ​ട് ചെ​റു​വ​ക്ക​ൽ ഇ​ട​യി​റ​ത്ത്​ വീ​ട്ടി​ൽ പ്ര​കാ​ശ് (44), ഇ​ള​മാ​ട് സു​ധ മ​ന്ദി​ര​ത്തി​ൽ സു​ഭാ​ഷ് (42), തെ​ന്മ​ല ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ചെ​റു​വ​ക്ക​ൽ ലി​റ്റി​ൽ ഫ്ല​വ​റി​ൽ റോ​ജി​കു​ഞ്ഞ​പ്പി (51) എ​ന്നി​വ​രെ​യാ​ണ് പൂ​യ​പ്പ​ള്ളി ​​പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​കാ​ശി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്നോ​വ കാ​റി​ൽ​നി​ന്ന്​ ചെ​റു പൊ​തി​ക​ളി​ലാ​യി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ടു​ത്തു.

പൂ​യ​പ്പ​ള്ളി സി.​ഐ ന​സീ​റി​ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​കാ​ശി​െൻറ ഫാ​മി​ലെ​ത്തി​യ​േ​പ്പാ​ൾ അ​വി​ടെ മൂ​വ​രും ചേ​ർ​ന്ന് ചാരായം വാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

വ്യാജ ചാരായവുമായി പിടിയിൽ

ഓ​യൂ​ർ: വ്യാ​പ​ക​മാ​യി ചാ​രാ​യ ക​ച്ച​വ​ടം ന​ട​ക്കു​ന്നു എ​ന്ന്​ ജി​ല്ല ​​െപാ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് പൂ​യ​പ്പ​ള്ളി ​പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ.

ഓ​ട​നാ​വ​ട്ടം ക​ട്ട​യി​ൽ സൊ​സൈ​റ്റി​മു​ക്കി​ന് സ​മീ​പം വി​ള​യി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ അ​ജി​മോ​ൻ (39) ആ​ണ്​ പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ​നി​ന്ന്​ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യ​വും വ്യാ​ജ​വാ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

വ്യാ​ജ വാ​റ്റ്​ ന​ട​ത്തി​യ എ​ഴു​കോ​ൺ കാ​രു​വേ​ലി​ൽ മ​നു ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ (28) എ​ഴു​കോ​ൺ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfake liquor makingcannabis case
News Summary - cannabis and fake liquor making; accused include health inspector arrested
Next Story