Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightവി​വാ​ഹാ​ഭ്യ​ർ​ഥ​ന...

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നിരസിച്ചതിന് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ ആക്രമിച്ച ഭർതൃസഹോദരൻ അറസ്​റ്റിൽ

text_fields
bookmark_border
വി​വാ​ഹാ​ഭ്യ​ർ​ഥ​ന നിരസിച്ചതിന് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ ആക്രമിച്ച ഭർതൃസഹോദരൻ അറസ്​റ്റിൽ
cancel
camera_alt

വി​ശ്വ​ലാൽ

ഓ​യൂ​ർ: ഓ​ട​നാ​വ​ട്ടം മു​ട്ട​റ​യി​ൽ വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ട്ട​റ വി​ശ്വാ​ല​യ​ത്തി​ൽ വി​ശ്വ​ലാ​ലാ​ണ്​ (37) അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​ധ​വ​യാ​യ യു​വ​തി​യും ര​ണ്ടു​കു​ട്ടി​ക​ളും ഒ​റ്റ​ക്കാ​ണ് താ​മ​സം. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വി​ശ്വ​ലാ​ൽ മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ സ​ഹോ​ദ​ര​െൻറ ഭാ​ര്യ​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ഇ​ത് നി​ര​സി​ച്ച​തി​ന് അ​സ​ഭ്യം പ​റ​യു​ക​യും ചു​റ്റി​ക കൊ​ണ്ട് ക​ഴു​ത്തി​ന​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ഓ​ടെ മു​ട്ട​റ​യി​ൽ​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. പൂ​യ​പ്പ​ള്ളി സി.​ഐ രാ​ജേ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ച​ന്ദ്ര​കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultingarrested
News Summary - Brother-in-law arrested for assaulting woman
Next Story