ഓയൂർ: കുടുംബവഴക്ക് പരിഹരിക്കാനെത്തിയ ഇളമാട് കോട്ടയ്ക്കാവിള വാർഡ് മെംബർ പൊയ്കവിള വീട്ടിൽ ലെവി മനോജിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ എസ്.എസ് ഭവനിൽ ഷാജുവിനെ (42) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയ്ക്കവിള വെയ്റ്റിങ്ഷെഡിൽ പതിയിരുന്ന ഷാജു വാർഡ് മെംബർ ലെവി മനോജിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. വടിവാൾ കൊണ്ട് നിരവധി തവണ വെട്ടാൻ ശ്രമിച്ചെങ്കിലും മെംബർ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
പ്രായപൂർത്തിയായ രണ്ടു മക്കളുടെ പിതാവായ ഷാജു ആദ്യ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി ജീവിച്ചുവരികയാണ്. നിലവിൽ ഷാജുവിനൊപ്പം താമസിക്കുന്ന മക്കൾ രണ്ടാനമ്മയും അച്ഛനും ചേർന്ന് പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ചൈൽഡ് ലൈൻ, പൊലീസ് അധികാരികൾ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും വാർഡ് മെംബർ ഉൾെപ്പടെയുള്ളവരെ അറിയിക്കുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ വന്നതിൽ പ്രകോപിതനായാണ് വാർഡ് മെംബർക്കുനേരെ വധശ്രമമുണ്ടായത്.