Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാത നവീകരണം: സർവേ നടപടി ആരംഭിച്ചു

text_fields
bookmark_border
ദേശീയപാത നവീകരണം: സർവേ നടപടി ആരംഭിച്ചു
cancel
camera_alt

ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്റെ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് സി. ​അ​ജ​യ​പ്ര​സാ​ദ് എം.​എ​ൽ.​എ വീക്ഷിക്കുന്നു

പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാത നവീകരണത്തിനായി സർവേ നടപടികൾ ആരംഭിച്ചു. പുനലൂർ മുതൽ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരെയുള്ള 36 കിലോമീറ്റർ പാതയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

കഴിഞ്ഞ മാസം മൂന്നിന് പൊതുമരാമത്ത്, ദേശീയപാത വിഭാഗം അധികൃതരുടെ യോഗം സി. അജയപ്രസാദ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന് നവീകരണത്തിന് അഞ്ച് കോടി അനുവദിച്ച് ടെൻഡർ നൽകിയിരുന്നു. സർവേ നടപടികൾ നടക്കുന്ന സ്ഥലങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി.

നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി സുരക്ഷിതപാത എത്രയും വേഗത്തിൽ ഒരുക്കണമെന്ന് അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ദേശീയപാത നവീകരണം: സർവേ നടപടി ആരംഭിച്ചു
Next Story