Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമത്സ്യഫെഡ്:...

മത്സ്യഫെഡ്: മത്സ്യത്തൊഴിലാളി അപകട ഇൻഷുറന്‍സ് പദ്ധതി

text_fields
bookmark_border
fisherman accident insurance scheme
cancel

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ല​ക്ഷ്യ​മാ​ക്കി മ​ത്സ്യ​ഫെ​ഡ് ന​ട​പ്പാക്കു​ന്ന വ്യ​ക്തി​ഗ​ത അ​പ​ക​ട ഇൻഷുറന്‍സ് പ​ദ്ധ​തി​യി​ലേ​ക്ക് അം​ഗീ​കൃ​ത പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍ക്കും സം​ഘ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്വ​യം​സ​ഹാ​യ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ള്‍ക്കും അ​പേ​ക്ഷി​ക്കാം. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളാ​കാ​ത്ത​വ​ര്‍ക്ക് താ​ല്‍കാ​ലി​ക​മാ​യും അം​ഗ​ത്വ​മെ​ടു​ക്കാം.

പ്രാ​യ​പ​രി​ധി 18-70 വ​യ​സ്സ്. പോ​ളി​സി പ്ര​കാ​രം അ​പ​ക​ട​മ​ര​ണ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​തു​ക 10 ല​ക്ഷം രൂ​പ​യാ​ണ്. ദ ​ന്യൂ ഇ​ന്ത്യ അ​ഷു​റ​ന്‍സ് ക​മ്പ​നി ലി​മി​റ്റ​ഡു​മാ​യി ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 510 രൂ​പ​യാ​ണ് പ്രീ​മി​യം തു​ക. അ​പ​ക​ടം​മൂ​ലം പൂ​ര്‍ണ​മാ​യി അം​ഗ​വൈ​ക​ല്യം ഉ​ണ്ടാ​യാ​ലും 10 ല​ക്ഷം രൂ​പ ല​ഭി​ക്കും.

ഭാ​ഗി​ക​മാ​യ അം​ഗ​വൈ​ക​ല്യ​ത്തി​ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് ശിപാ​ര്‍ശ അ​നു​സ​രി​ച്ച് പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പവ​രെ ല​ഭി​ക്കും. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ അം​ഗ​വൈ​ക​ല്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന കേ​സു​ക​ളി​ല്‍ ആ​ശു​പ​ത്രി ചെ​ല​വാ​യി പ​ര​മാ​വ​ധി ര​ണ്ടു​ല​ക്ഷം രൂ​പവ​രെ ചി​കി​ത്സ ചെല​വി​ന​ത്തി​ല്‍ ല​ഭി​ക്കും.

മ​ര​ണ​മു​ണ്ടാ​യാ​ല്‍ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ആം​ബു​ല​ന്‍സ് ചാ​ര്‍ജാ​യി 2500 രൂ​പവ​രെ ന​ല്‍കും. മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് 25 വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള മ​ക്ക​ളു​ള്ള പ​ക്ഷം പ​ഠ​ന ചെ​ല​വി​ലേ​ക്കാ​യി ഒ​രാ​ള്‍ക്ക് 5000 രൂ​പ ക്ര​മ​ത്തി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍ക്ക് വ​രെ പ​ര​മാ​വ​ധി 10,000 രൂ​പ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി ഒ​റ്റ​ത്ത​വ​ണ​ത്തേ​ക്ക് ന​ല്‍കും.

മാ​ര്‍ച്ച് 30 ന​കം നി​ർദി​ഷ്ട​ഫോ​റ​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗ്രൂ​പ്പു​ക​ളും അ​വ​രു​ടെ വ​ള്ള​ത്തി​ലെ/​ബോ​ട്ടി​ലെ മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളേ​യും എ​സ്.​എ​ച്ച്.​ജി ഗ്രൂ​പ്പു​ക​ള്‍ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ഇൻഷുര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍: ജി​ല്ല ഓ​ഫി​സ് - 9526041229, 9526041178, ക്ല​സ്റ്റ​ര്‍ ഓ​ഫി​സു​ക​ള്‍ - 9526042211, 9526041072, 9526041293, 9526041324, 9526041325, 9633945358.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishermanInsurance Schemematsyafedaccident insurancekollamnews
News Summary - Matsyafed-Fishermen's Accident Insurance Scheme
Next Story