Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാ​ജ സീ​ലും ഒ​പ്പും...

വ്യാ​ജ സീ​ലും ഒ​പ്പും ഇ​ട്ട് മ​ണ്ണ് ക​ട​ത്ത്; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
വ്യാ​ജ സീ​ലും ഒ​പ്പും ഇ​ട്ട് മ​ണ്ണ് ക​ട​ത്ത്; മൂ​ന്നു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ശാ​സ്താം​കോ​ട്ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ജ സീ​ലും ഒ​പ്പും പ​തി​ച്ച വ്യാ​ജ പാ​സ് ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത​മാ​യി ക​ര​മ​ണ്ണ് ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്നു ലോ​റി​ക​ൾ ശൂ​ര​നാ​ട് എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ശൂ​ര​നാ​ട് കെ.​സി.​ടി മു​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ടു​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ജ സീ​ലും ഒ​പ്പും പ​തി​ച്ച വ്യാ​ജ പാ​സ് ഉ​പ​യോ​ഗി​ച്ച് ക​ര​മ​ണ്ണ് ക​ട​ത്തി​യ​വ​ർ പി​ടി​യി​ലാ​യ​ത്. പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് സി​ദ്ധാ​ർ​ഥ ഭ​വ​ന​ത്തി​ൽ അ​ഖി​ൽ സി​ദ്ധാ​ർ​ഥ്, പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് സ​ജി നി​വാ​സി​ൽ അ​ഭി​ദേ​വ് എ​ന്നീ വാ​ഹ​ന ഉ​ട​മ​ക​ളെ​യും തൊ​ടി​യൂ​ർ ഐ​ക്ക​ര​വി​ള​യി​ൽ സ​ഞ്ജു, പ​താ​രം ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷ്, തെ​ങ്ങ​മം പ്ലാ​വി​ള​യി​ൽ വീ​ട്ടി​ൽ ര​തീ​ഷ് എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്. മൂ​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ബാ​ക്കി ര​ണ്ടു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ പാ​സ് ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്നും തു​ട​ർ​ന്നും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ശൂ​ര​നാ​ട് ഐ.​എ​സ്.​എ​ച്ച്,ഒ ​എ​സ് . ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. എ​സ്.​ഐ പ്ര​ശാ​ന്ത്, സി.​പി.​ഒ അ​രു​ൺ​രാ​ജ്, വി. ​ബി​ജു എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteelectionKollamKerala
News Summary - Land was stolen using fake seals and signatures; Three arrested
Next Story