Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടിയത്ത്​ മേൽപാലം...

കൊട്ടിയത്ത്​ മേൽപാലം തുറന്നു; ഉയരത്തിൽപാഞ്ഞ്​ കെ.എസ്​.ആർ.ടി.സി ബസുകൾ; വലഞ്ഞ്​ യാത്രക്കാർ

text_fields
bookmark_border
കൊട്ടിയത്ത്​ മേൽപാലം തുറന്നു;  ഉയരത്തിൽപാഞ്ഞ്​ കെ.എസ്​.ആർ.ടി.സി  ബസുകൾ; വലഞ്ഞ്​ യാത്രക്കാർ
cancel
camera_alt

സ​ർ​വി​സ്​ റോ​ഡി​ൽ ക​യ​റാ​തെ ഉ​യ​ര​പ്പാ​ത​യി​ലൂ​ടെ പോ​കു​ന്ന കൊ​ട്ടി​യം ജ​ങ്​​ഷ​നി​ൽ സ്​​റ്റോ​പ്പു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി

സൂ​പ്പ​ർ ഫാ​സ്റ്റ്

കൊ​ട്ടി​യം: കൊ​ട്ടി​യ​ത്തെ കൈ​വി​ട്ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ‘ഉ​യ​ര​ത്തി​ൽ പാ​യു​ന്നു’. കൊ​ട്ടി​യം ജ​ങ്​​ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത മേ​ൽ​പാ​ലം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​ന​ൽ​കി​യ​തോ​ടെ​യാ​ണ്​ കൊ​ട്ടി​യ​ത്തെ​യും യാ​ത്ര​ക്കാ​രെ​യും മ​റ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ‘മേ​ൽ​പാ​ലം സ​ർ​വി​സ്​’ ന​ട​ത്തി കു​തി​ച്ചു​പാ​യു​ന്ന​ത്​.

ഇ​തോ​ടെ ബ​സ്​ കാ​ത്തു​നി​ൽ​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ വ​ല​യു​ന്ന സ്ഥി​തി​യാ​ണ്. ഒ​രു വ​ശ​ത്ത്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മ​റു​വ​ശ​ത്ത്​ കൊ​ല്ലം ന​ഗ​ര​ത്തി​ലേ​ക്കും ആ​ല​പ്പു​ഴ മു​ത​ൽ മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്കും പോ​കേ​ണ്ട ആ​യി​ര​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ ദി​നം​പ്ര​തി ആ​ശ്ര​യി​ക്കു​ന്ന​ത്​ കൊ​ട്ടി​യം ജ​ങ്​​ഷ​നെ​യാ​ണ്.

കു​ണ്ട​റ​യി​ൽനി​ന്നും മ​യ്യ​നാ​ട്ടുനി​ന്നു​ള്ള​വ​രും ഇ​വി​ടെ​യെ​ത്തി​യാ​ണ്​ ദേ​ശീ​യ​പാ​ത​യി​ലെ​ യാ​ത്ര​ക്ക്​ ബ​സി​ൽ ക​യ​റു​ന്ന​ത്. പു​ല​രും​​മു​മ്പ്​ ത​ന്നെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ പ്ര​തീ​ക്ഷി​ച്ചു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ എ​ത്തി​ച്ചേ​രു​ന്ന ജ​ങ്​​ഷ​ൻ കൂ​ടി​യാ​ണ്​ കൊ​ട്ടി​യം. പാ​തി​രാ​ത്രി​യി​ലും ഇ​വി​​ടെ കെ.​എ​സ്.​ആ​ർ.​സി ബ​സി​നെ വി​ശ്വ​സി​ച്ച്​ യാ​ത്ര​ക്കാ​രു​ണ്ടാ​കും.

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ദീ​ർ​ഘ​ദൂ​ര ബ​സു​കളെല്ലാം നി​ർ​ബ​ന്ധ​മാ​യും നി​ർ​ത്തേ​ണ്ട സ്​​റ്റോ​പ്പാ​ണ്​ കൊ​ട്ടി​യം. കൊ​ല്ലം ന​ഗ​ര​ത്തി​ൽ ബ​സു​ക​ൾ വ​ഴി​മാ​റ്റി വി​ട്ടാ​ൽ​പോ​ലും കൊ​ട്ടി​യം വ​ന്ന്​ ക​യ​റു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​രി​ക്കാ​റു​ള്ള​തു​പോ​ലും. ര​ണ്ട്​ ദി​വ​സം മു​മ്പ്​ വ​രെ കൊ​ട്ടി​യം ജ​ങ്​​ഷ​നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ കൃ​ത്യ​മാ​യി സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, മേ​ൽ​പാ​ലം തു​റ​ന്ന​തോ​ടെ ബ​സു​ക​ൾ പ​ല​തും കൊ​ട്ടി​യം ജ​ങ്​​ഷ​നി​ൽ പ്ര​വേ​ശി​ക്കാ​​തെ ഒ​രു കി​ലോ​മീ​റ്റ​റി​ന​പ്പു​റ​ത്തു​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി മേ​ൽ​പാ​ല​ത്തി​ന്​ മു​ക​ളി​ലൂ​ടെ പോ​കു​ക​യാ​ണ്.

മേ​വ​റം ക​ഴി​ഞ്ഞ്​ പ്ര​ധാ​ന ദേ​ശീ​യ​പാ​ത​യി​ൽ ക​യ​റു​ന്ന ബ​സു​ക​ൾ, ഉ​മ​യ​ന​ല്ലൂ​ർ മേ​ൽ​പാ​ലം വ​ഴി​യാ​ണ്​ ഏ​താ​നും മാ​സ​ങ്ങ​ളാ​യി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഓ​ർ​ഡി​ന​റി ബ​സു​ക​ൾ മാ​ത്ര​മാ​ണ്​ ഉ​മ​യ​ന​ല്ലൂ​രി​ൽ സ​ർ​വി​സ്​ റോ​ഡ്​ വ​ഴി വ​ന്ന്​ ജ​ങ്​​ഷ​നി​ൽ നി​ർ​ത്തു​ന്ന​ത്. ഇ​വി​​ടെ സ്​​റ്റോ​പ്പു​ള്ള ഫാ​സ്റ്റ്​ പാ​സ​ഞ്ച​ർ പോ​ലും മേ​ൽ​പാ​ലം വ​ഴി ​മാ​ത്രം പോ​യി യാ​ത്ര​ക്കാ​രെ വ​ല​ക്കു​ക​യാ​ണ്. ഇ​തി​നൊ​പ്പ​മാ​ണ്​ കൊ​ട്ടി​യ​ത്തെ​യും അ​വ​ഗ​ണി​ക്കു​ന്ന ഗു​രു​ത​ര സ്ഥി​തി. ഉ​മ​യ​ന​ല്ലൂ​ർ ക​ഴി​ഞ്ഞ്​ പ​ട്ട​രു​മു​ക്കി​ൽ ആ​രം​ഭി​ക്കു​ന്ന കൊ​ട്ടി​യം മേ​ൽ​പാ​ലം ജ​ങ്​​ഷ​നി​ലേ​ക്കെ​ത്താ​ൻ ഒ​രു കി​ലോ​മീ​റ്റ​റോ​ള​മാ​ണു​ള്ള​ത്. തു​ട​ർ​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം പോ​യി സി​താ​ര ജ​ങ്​​ഷ​ന്​ സ​മീ​പ​മാ​ണ്​ മേ​ൽ​പാ​ലം അ​വ​സാ​നി​ക്കു​ന്ന​ത്. അ​താ​യ​ത്​ കൊ​ട്ടി​യം ജ​ങ്​​ഷ​നി​ൽ ഇ​റ​ങ്ങാ​നു​ള്ള​വ​ർ ഒ​രു കി​ലോ​മീ​റ്റ​ർ മു​മ്പോ ശേ​ഷ​മോ മാ​ത്ര​മേ ഇ​റ​ങ്ങാ​നും സാ​ധി​ക്കൂ എ​ന്ന ദു​ര​വ​സ്ഥ​യാ​ണ്.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​കൂ​ടി ന​ഷ്ടം വ​രു​ത്തി​വെ​ക്കു​ന്ന ഈ ​പാ​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച്​ കൊ​ട്ടി​യ​ത്ത്​ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ വ​ല​ക്കാ​തെ ക​ഴി​ഞ്ഞ ദി​വ​സം​വ​രെ തു​ട​ർ​ന്നു​വ​ന്ന രീ​തി​യി​ൽ സ​ർ​വി​സ്​ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​യ​രു​ന്ന​ത്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി റൈ​സി​ങ്​ കൊ​ട്ടി​യം പ്ര​സി​ഡ​ന്റ്‌ അ​ലോ​ഷ്യ​സ് റോ​സാ​റി​യോ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ആ​ധാ​രം എ​ന്നി​വ​ർ മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ, ജി​ല്ല ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്ക് നേ​രി​ട്ട് നി​വേ​ദ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busPassengersflyoverKSRTC
News Summary - Kottiyam flyover opens; KSRTC buses stuck at high altitude; passengers stranded
Next Story