കടയിൽനിന്ന് മോട്ടോർ സൈക്കിൾ മോഷണം; ജീവനക്കാരൻ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: കടയിൽനിന്ന് മോട്ടോർസൈക്കിൾ മോഷണം നടത്തിയ കേസിൽ പ്രതിയായ അന്തർ സംസ്ഥാന തൊഴിലാളി യെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയും കടയിലെ ജീവനക്കാരനുമായ സന്ദീപ് സിങ് (21) ആണ് പിടിയിലായത്.
തഴവ വളാലിൽ ജങ്ഷനിൽ ഷമീർ നടത്തുന്ന റെസ്റ്റോറന്റിൽ ജോലിക്കെന്ന വ്യാജേന കടന്നുകൂടിയിരുന്നു. ഇയാൾ കഴിഞ്ഞ ആറിന് രാത്രിയോടെ റസ്റ്റാറന്റിൽ അതിക്രമിച്ച് കയറി കടയുടമയുടെ മൊട്ടോർ സൈക്കിൾ മോഷ്ടിക്കുകയായിരുന്നു. മൊട്ടോർ സൈക്കിൾ മോഷണം പോയ വിവരം ഷമീർ കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു.
മോഷണം പോയ മൊട്ടോർസൈക്കിളും പ്രതിയോടൊപ്പം കണ്ടെത്തി. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ ഷെമീർ, ഷാജിമോൻ, സന്തോഷ്കുമാർ പി.ബി, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

