ജില്ലക്ക് തുടര്‍ച്ചയായി മൂന്നാം തവണയും ഭക്ഷ്യസുരക്ഷാ പുരസ്കാരം
text_fieldsഈറ്റ് റൈറ്റ് ചലഞ്ച് പദ്ധതിയിൽ മികച്ച ജില്ലക്കുള്ള ഭക്ഷ്യസുരക്ഷ പുരസ്കാരം മന്ത്രി വീണാ ജോർജിൽ നിന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ എ. സക്കീർ ഹുസൈൻ ഏറ്റുവാങ്ങുന്നു
കൊല്ലം: 2024-25ലെ ദേശീയതലത്തിലുള്ള ‘ഈറ്റ് റൈറ്റ്’ ചലഞ്ച് നാലാം ഘട്ടത്തില്‍ ഒന്നാമതെത്തി തുടര്‍ച്ചയായി മൂന്നാം തവണയും ഭക്ഷ്യസുരക്ഷാപുരസ്കാരം നേടി കൊല്ലം ജില്ല.
ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്/ലൈസന്‍സ് ഡ്രൈവുകള്‍, ഭക്ഷ്യപരിശോധനകളും സാമ്പിള്‍ ശേഖരണവും ഭക്ഷ്യ സംരംഭകര്‍ക്കായി നല്കിയ പരിശീലനങ്ങള്‍, ആരാധനാലയങ്ങളില്‍ നടപ്പാക്കുന്ന ഭോഗ് പദ്ധതി, ജില്ലയിലെ അംഗൻവാടി ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ നടപ്പാക്കിയ ഈറ്റ് റൈറ്റ് കാമ്പസ്, സ്കൂള്‍ വിദ്യാര്‍ഥികളില്‍ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള ഈറ്റ് റൈറ്റ് സ്കൂള്‍, മാര്‍ക്കറ്റുകളില്‍നിന്ന് ലഭ്യമാകുന്ന പഴം/പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന പദ്ധതി, റെയില്‍വെ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്ന ഈറ്റ് റൈറ്റ് സ്റ്റേഷന് എന്നിങ്ങനെ വിവിധ പദ്ധതികളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കേരളത്തിലെ മികച്ച ജില്ലയായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി തെരഞ്ഞെടുത്തത്.
മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ എ.സക്കീര്‍ ഹുസൈന് പുരസ്കാരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

