Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരവിപുരം കാവൽപ്പുര മേൽപ്പാല നിർമാണം വീണ്ടും നിലച്ചു

text_fields
bookmark_border
പൈലിങ് നിർത്തി
ഇരവിപുരം കാവൽപ്പുര മേൽപ്പാല നിർമാണം വീണ്ടും നിലച്ചു
cancel
camera_alt

ഇ​ര​വി​പു​രം കാ​വ​ൽ​പ്പു​ര​യി​ൽ മേ​ൽ​പാ​ലം നി​ർ​മാ​ണം

മു​ട​ങ്ങി​യ നി​ല​യി​ൽ

ഇരവിപുരം: ഇരവിപുരം കാവൽപ്പുരയിലെ മേൽപാല നിർമാണം വീണ്ടും നിലച്ച നിലയിൽ. ഏതാനും മാസം മുമ്പ് നിർമാണപ്രവർത്തനങ്ങൾ നിലച്ചപ്പോൾ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പുനരാരംഭിച്ച പ്രവൃത്തിയാണ് നിലച്ചത്.

മേൽപാലത്തിനായി കാവൽപ്പുര സ്കൂളിനടുത്ത് നടത്തിയ പൈലിങ് പൂർത്തിയാകാതെ നിർത്തിെവച്ച നിലയിലാണ്. നിർമാണപ്രവർത്തനങ്ങൾ മുടങ്ങുമ്പോൾ ഇവിടെ അടച്ചിട്ടിരിക്കുന്ന റെയിൽേവ ഗേറ്റ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതിനായി തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്താറുണ്ട്.

ഈ ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തുമ്പോൾ ഗേറ്റ് തുറക്കാതിരിക്കുന്നതിനായി വീണ്ടും പ്രവൃത്തി ആരംഭിച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുകയാണ് പതിവ്. കാവൽപുരയിലെ ഗേറ്റ് അടച്ചുപൂട്ടിയതോടെ ഭരണിക്കാവ്, പുത്തൻചന്ത ഗേറ്റുകൾ വഴി വേണം വാഹനങ്ങൾക്ക് ദേശീയപാതയിലെത്താൻ.

ഭരണിക്കാവിലും പുത്തൻചന്തയിലും ഗേറ്റുകൾ അടച്ചാൽ തുറക്കുന്നതിനായി ഏറെ നേരം കാത്തിരിക്കേണ്ടതുണ്ട്. ചില സമയങ്ങളിൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ഗേറ്റ് തുറന്നുകൊടുക്കുന്നത് ഒരുപരിധി വരെ ജനത്തിന് ആശ്വാസമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - construction of Iravipuram Kavalpura flyover has stopped again
Next Story