Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'അന്തിപച്ച'യിൽ കൊല്ലം...

'അന്തിപച്ച'യിൽ കൊല്ലം മീനല്ലെന്ന്​ പ്രചാരണം; മുതലപ്പൊഴി മത്തിയെന്ന്​ മത്സ്യഫെഡ്

text_fields
bookmark_border
അന്തിപച്ചയിൽ കൊല്ലം മീനല്ലെന്ന്​ പ്രചാരണം; മുതലപ്പൊഴി മത്തിയെന്ന്​ മത്സ്യഫെഡ്
cancel

കൊല്ലം മത്സ്യമെന്ന പേരിൽ തമിഴ്​നാട്ടിൽ നിന്നുള്ള മത്സ്യം മത്സ്യഫെഡ്​ വിൽക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്​ ചിത്രങ്ങൾ പ്രചരിച്ചിരുന്നു

കൊല്ലം: മത്സ്യഫെഡി​െൻറ മൊബൈൽ ഫിഷ്​മാർട്ടായ 'അന്തിപച്ച' വഴി ഇതരസംസ്ഥാനത്ത്​ നിന്നുള്ള മത്സ്യം വിറ്റു എന്ന പ്രചാരണം വാസ്​തവവിരുദ്ധമെന്ന്​ ജില്ല അധികൃതരുടെ വിശദീകരണം. കഴിഞ്ഞദിവസം, കൊട്ടാരക്കരയിൽ 'അന്തിപച്ച' വാഹനത്തിലേക്ക്​ മറ്റൊരു വാഹനത്തിൽനിന്ന്​ മത്സ്യം കയറ്റുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കൊല്ലം മത്സ്യമെന്ന പേരിൽ തമിഴ്​നാട്ടിൽ നിന്നുള്ള മത്സ്യം മത്സ്യഫെഡ്​ വിൽക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്​ ചിത്രങ്ങൾ വൈറലായത്​. എന്നാൽ, ഇത്​ സത്യമല്ലെന്ന്​ മത്സ്യഫെഡ്​ ജില്ല സി.പി.സി മാനേജർ വ്യക്തമാക്കി. അന്തിപച്ച വാഹനത്തിലേക്ക്​ മാറ്റിയത്​ തിരുവനന്തപുരം മുതലപ്പൊഴിയിൽ നി​െന്നത്തിച്ച മത്തി ആണെന്ന്​ അദ്ദേഹം പറഞ്ഞു.

കൊല്ലത്ത്​ ലഭിക്കാത്ത മത്സ്യങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന്​ വാങ്ങിയാണ്​ അന്തിപച്ചയിൽ വിൽപന നടത്താറുള്ളത്​. വിഴിഞ്ഞം, പൂവാർ, മുതലപ്പൊഴി, മുനമ്പം, ഫോർട്ടുകൊച്ചി എന്നിങ്ങനെ സംസ്ഥാനത്തെ വിവിധ തീരങ്ങളിൽനിന്ന്​​ എത്തിക്കുന്ന മത്സ്യം​ സാധാരണ ബെയ്​സ്​ സ്​റ്റേഷനായ ശക്തികുളങ്ങരയിൽ ​െവച്ചാണ്​ അന്തിപച്ച വാഹനങ്ങളിലേക്ക്​ മാറ്റുന്നത്​.

എന്നാൽ, കഴിഞ്ഞദിവസം സമയം വൈകിയതിനാൽ വിൽപനയെ ബാധിക്കുമെന്ന്​ കരുതി വാഹനങ്ങൾ വിട്ടുപോയതിന്​ ശേഷം​ ഒാഡർ അനുസരിച്ചുള്ള മത്സ്യം എത്തിയതാണ്​ വിവാദത്തിന്​ കാരണമായ ചിത്രങ്ങളിലേക്ക്​ നയിച്ചതെന്നും മാനേജർ വിശദമാക്കി.

ഇതര സംസ്ഥാന മത്സ്യം വിറ്റാൽ ശക്തമായ നടപടിയെന്ന് ഫിഷറീസ് മന്ത്രി

കൊട്ടാരക്കര: മത്സ്യഫെഡി​െൻറ 'അന്തിപച്ച' ഫിഷ്​മാർട്ടിൽ ഇതര സംസ്ഥാന മത്സ്യം വിറ്റാൽ ശക്തമായ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ 'മാധ്യമ'ത്തോട് പറഞ്ഞു. കൊട്ടാരക്കരയിൽ കഴിഞ്ഞദിവസമുണ്ടായ വിവാദത്തി​െൻറ പശ്ചാത്തലത്തിലാണ്​ മന്ത്രി പ്രതികരിച്ചത്. ഇതിനിടെ ഭക്ഷ്യസുരക്ഷ വിഭാഗം മത്സ്യം ശേഖരിച്ച് പരിശോധന നടത്തുമെന്ന്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:matsyafedkollamAnthipacha
News Summary - Campaign that Kollam fish is not in' Anthipacha ' Matsyafed explains
Next Story