നെട്ടൂരിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ച് രണ്ട് കാറുകൾ കത്തിനശിച്ചു
text_fieldsനെട്ടൂരിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ച് കാറുകൾക്ക് തീ പിടിച്ചപ്പോൾ
മരട്: നെട്ടൂരിൽ ആളൊഴിഞ്ഞ ഫ്ലാറ്റിന് സമീപമുള്ള കെട്ടിടത്തിനടിയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ച് സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ കത്തിനശിച്ചു. നെട്ടൂർ പാറയിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാർ, അമ്പലത്ത് വീട്ടിൽ റിയാസിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സൈലോ കാറുമാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സാമൂഹിക വിരുദ്ധർ തീ ഇട്ടതാകാമെന്നാണ് സംശയം.
തൃപ്പൂണിത്തുറ, ഗാന്ധിനഗർ, അരൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ മൂന്ന് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്. തീ പിടിച്ച ഉടനെ സമീപത്തുണ്ടായിരുന്ന രണ്ട് പിക്അപ് വാഹനങ്ങൾ നാട്ടുകാർ നീക്കിയിരുന്നു. വാഹനം പോകാനുള്ള വഴിയില്ലാത്തതിനാൽ പ്രദേശത്തുകാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെയാണ്. സംഭവത്തിൽ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. അനധികൃതമായി പ്ലാസ്റ്റിക് ശേഖരിച്ചുവെക്കുന്ന മുനിസിപ്പാലിറ്റിയുടെപ്രവൃത്തി അവസാനിപ്പിച്ച് പ്ലാസ്റ്റിക് ശേഖരണത്തിന് ഉചിതമായ സംവിധാനം ഒരുക്കണമെന്ന് എൽ.ഡി.എഫ് മരട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

