Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightകുമ്പളത്ത് ആളൊഴിഞ്ഞ...

കുമ്പളത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വീണ്ടും പ്ലാസ്റ്റിക് മാലിന്യം തള്ളി

text_fields
bookmark_border
കുമ്പളത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വീണ്ടും പ്ലാസ്റ്റിക് മാലിന്യം തള്ളി
cancel

കു​മ്പ​ളം: സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് അ​ജ്ഞാ​ത​ര്‍ വീ​ണ്ടും ലോ​ഡ് ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ളി. കു​മ്പ​ളം ദേ​ശീ​യ​പാ​ത​ക്ക​ടു​ത്താ​യി കു​മ്പ​ളം ശ്മ​ശാ​ന​ത്തി​നു സ​മീ​പം പാം ​ഫൈ​ബ​ര്‍ ക​മ്പ​നി​യു​ടെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ മേ​യി​ലും വ​ന്‍തോ​തി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു.

ഈ ​മാ​ലി​ന്യം സ്ഥ​ല​മു​ട​മ തന്റെ സ്വ​ന്തം സ്ഥ​ല​ത്ത് കു​ഴി​ച്ചു​മൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സും പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ത​ട​യു​ക​യും മൂ​ന്ന്​ ല​ക്ഷം രൂ​പ സ്ഥ​ല​മു​ട​ക്ക്​ പി​ഴ ഈ​ടാ​ക്കി​യ​തും വാ​ര്‍ത്ത​യാ​യി​രു​ന്നു.

പ​ന​ങ്ങാ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍, മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്താ​നോ അ​വ​രെ ശി​ക്ഷി​ക്കാ​നോ കൂ​ട്ടാ​ക്കാ​തെ സ്ഥ​ല​ഉ​ട​മ​യ്‌​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കി അ​ധി​കൃ​ത​ര്‍ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും പൂ​ട്ട് ത​ക​ര്‍ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍ന്നാ​ണ് ഉ​ട​മ​യെ​ത്തി ഗേ​റ്റ്​ തു​റ​ക്കാ​നാ​കാ​ത്ത വി​ധം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കാ​റി​ല്‍ എ​സ്‌​കോ​ര്‍ട്ടു​മാ​യാ​ണ് പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളി​ലാ​ക്കി​യ മാ​ലി​ന്യം ലോ​റി​യി​ല്‍ നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​ന​ങ്ങാ​ട് പൊ​ലീ​സി​ല്‍ സ്ഥ​ല​മു​ട​മ പ​രാ​തി ന​ല്‍കി. കു​മ്പ​ളം ശ്മ​ശാ​ന​ത്തി​നു സ​മീ​പം പാം ​ഫൈ​ബ​ര്‍ ക​മ്പ​നി​യു​ടെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ല്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plastic wastewaste dumpingKumbalam
News Summary - Plastic waste dumped again in Kumbalam
Next Story