Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഅ​ടി​പ്പാ​ത​യി​ലെ...

അ​ടി​പ്പാ​ത​യി​ലെ വി​ള്ള​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച് ക​രാ​റു​കാ​ര​ൻ ത​ടി ത​പ്പി;മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന​തി​നാ​ലാ​ണ് വി​ള്ള​ൽ വീ​ണ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പരാതി

text_fields
bookmark_border
അ​ടി​പ്പാ​ത​യി​ലെ വി​ള്ള​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച്  ക​രാ​റു​കാ​ര​ൻ ത​ടി ത​പ്പി;മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന​തി​നാ​ലാ​ണ് വി​ള്ള​ൽ വീ​ണ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പരാതി
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ മാ​ർ​ക്ക​റ്റി​ലെ വി​ള്ള​ൽ വീ​ണ അ​ടി​പ്പാ​ത തൊ​ഴി​ലാ​ളി​ക​ൾ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​ക്കു​ന്നു

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് നീ​ലേ​ശ്വ​രം ന​ഗ​ര​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ച്ച് നി​ർ​മി​ക്കു​ന്ന അ​ടി​പ്പാ​ത​യി​ലെ വി​ള്ള​ൽ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച് ക​രാ​റു​കാ​ര​ൻ ത​ടി​ത​പ്പി. മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് അ​ഭി​മു​ഖ​മാ​യി നി​ർ​മി​ച്ച അ​ടി​പ്പാ​ത വി​ള്ള​ൽ വീ​ണ​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഭൂ​മി​യു​ടെ ഘ​ട​ന പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​തെ നി​ർ​മി​ച്ച​ത് കൊ​ണ്ടാ​ണ് വി​ള്ള​ൽ വീ​ണ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ക​രാ​ർ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ വി​ള്ള​ൽ മ​റ​ച്ചു​വെ​ക്കാ​നു​ള്ള ജോ​ലി​ക​ൾ ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​ള്ള​ലി​ന് മു​ക​ളി​ൽ സി​മ​ന്‍റ് ചാ​ന്ത് തേ​ച്ച് പി​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ മ​ഴ​യി​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ളം കെ​ട്ടി​നി​ന്ന​തി​നാ​ലാ​ണ് അ​ടി​പ്പാ​ത​യു​ടെ കോ​ൺ​ക്രീ​റ്റി​ൽ വി​ള്ള​ൽ വീ​ണ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഏ​പ്രി​ൽ ഒ​മ്പ​തി​ന് ഇ​തു​സം​ബ​ന്ധി​ച്ച് മാ​ധ്യ​മം വാ​ർ​ത്ത വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും ച​തു​പ്പു​നി​ല​മാ​യ നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ്റൊ​രു ഭാ​ഗ​മാ​യ പു​ഴ​യോ​ര​ത്ത് കോ​ൺ​ക്രീ​റ്റ് ഭി​ത്തി പ​ടു​ത്തു​യ​ർ​ത്തി അ​തി​ൽ മ​ണ്ണി​ട്ട് നി​ക​ത്തി​യു​ള്ള നി​ർ​മാ​ണ​ത്തി​നാ​ണ് ക​രാ​ർ ക​മ്പ​നി​യു​ടെ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ര​മി​ല്ലി​ന​ടു​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ള​ക്കെ​ട്ടി​ലാ​ണ് ഭി​ത്തി നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

നീ​ലേ​ശ്വ​രം പു​ഴ​യു​ടെ ഭാ​ഗ​മാ​യ ച​തു​പ്പി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണം വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ, അ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന വി​ധ​ത്തി​ൽ അ​ടി​പ്പാ​ത​യി​ൽ വി​ള്ള​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളെ​യ​ട​ക്കം തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മാ​ണം നി​ർ​മാ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ച​തു​പ്പി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ക​ർ​ന്നു​വീ​ണ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ഇ​രു​പ​ത്തി ഒ​ന്നാം ദി​വ​സം പി​ന്നി​ട്ടു. ഏ​പ്രി​ൽ 17ന് ​നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ അ​നി​ശ്ചി​ത​കാ​ല രാ​പ​ക​ൽ സ​മ​ര​വും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ContractorFootpathcrackedNeeleshwaram
News Summary - The contractor temporarily closed the crack in the footpath and stopped the work; locals complain that the crack occurred due to water stagnation during the rain
Next Story