Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഡോക്ടർമാരുടെ ഒഴിവുകൾ...

ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം

text_fields
bookmark_border
ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം
cancel

നീലേശ്വരം: ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കെ.ജി.എം.ഒ.എ ജില്ല ഘടകം ആവശ്യപ്പെട്ടു. നിലവിൽ ജില്ലയിൽ മെഡിക്കൽ ഓഫിസർമാരുടെ 65 ഒഴിവുകളുണ്ട്. ഇതിൽ 31 അസിസ്​റ്റൻറ് സർജൻമാരുടെയും 14 കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർമാരുടെതാണ്.

റൂറൽ പോസ്​റ്റിങ്​ വഴി തിരുവനന്തപുരത്ത് 100​ പേരെയും കണ്ണൂർ ജില്ലയിൽ 74 പേരെയും നിയമനം നടത്തിയപ്പോൾ ജില്ലയിൽ 14 പേരെ മാത്രമേ നിയമനം ചെയ്തിട്ടുള്ളൂ. ജില്ലയിൽ പത്തോളം ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങിയെങ്കിലും അവിടെ ആവശ്യമായ ഡോക്ടർമാരെ നിയമിക്കാൻ സാധിച്ചിട്ടില്ല. മറ്റു സ്​ഥാപനങ്ങളിൽ നിന്നും ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ചാണ് സ്​ഥാപനം നടത്തിപ്പോകുന്നത്.

ഇത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഇതിനു പുറമെയാണ് ജില്ലയിലെ രണ്ട് ഡോക്ടർമാരെ മറ്റു ജില്ലകളിൽ വർക്കിങ്​ അറേഞ്ച്മെൻറ് വഴി നിയമിച്ചിരിക്കുന്നത്. ഇത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓർഡർ പ്രകാരം റദ്ദ് ചെയ്തെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. ജില്ലയിൽ 66 പേരുടെ പി.എസ്.സി പോസ്​റ്റിങ്ങിൽ ഒരാൾ മാത്രമേ ജോയൻറ്​ ചെയ്തുള്ളൂ. ജില്ലയിൽനിന്ന് പുറത്തേക്ക് നിയമിച്ച ഡോക്ടർമാരെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KGMOAKasaragod Newsdoctor vacancy
Next Story