Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴുതപ്പാല്‍ പടന്നക്കാട്ട് കിട്ടും; ലിറ്ററിന് 7000 രൂപ!

text_fields
bookmark_border
donkey milk
cancel
Listen to this Article

നീലേശ്വരം: കഴുതപ്പാല്‍ ഇനി കാഞ്ഞങ്ങാട് പടന്നക്കാട് മേൽപാലത്തിനുസമീപം കിട്ടും. പക്ഷേ, ലിറ്ററിന് 7000 രൂപ കൊടുക്കണം. പടന്നക്കാട് മരിയന്‍ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് വളര്‍ത്തിവരുന്ന പൂജ എന്ന കഴുതയാണ് പാൽ ചുരത്തുന്നത്. അടുത്തിടെയാണ് പെണ്‍കുഞ്ഞിന് പൂജ ജന്മം നൽകിയത്.

പൂ​ജ എ​ന്ന പേ​രു​ള്ള ക​ഴു​ത പ​ട​ന്ന​ക്കാ​ട് മ​രി​യ ന​ഴ്സി​ങ് ഹോ​മി​ൽ

ആയുർവേദ ചികിത്സ നടത്തുന്ന മരിയ നഴ്സിങ് ഹോമിലാണ് മരുന്നിനായി കഴുതപ്പാല്‍ ഉപയോഗിച്ചുവരുന്നത്. ഇപ്പോള്‍ ഫാര്‍മസിയില്‍നിന്ന് ചെറിയ അളവിലും പാല്‍ ലഭിക്കും. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കഴുതപ്പാല്‍ പ്രയോജനകരമാണെന്ന് ഡോ. ടിറ്റോ ജോസഫ് പറഞ്ഞു. ഫാറ്റി ആസിഡ്, അമിനോ ആസിഡ്, പഞ്ചസാര എന്നിവയുടെ അളവില്‍ മറ്റു പാലുകളെ അപേക്ഷിച്ച് മാറ്റമുണ്ട്. മുഖത്തെ ചുളിവുകള്‍ മാറ്റുന്ന സൗന്ദര്യവര്‍ധക വസ്തുവായും ആന്‍റി മൈക്രോബിയലായും സിറോസിസ് ഉള്‍പ്പെടെയുള്ള വയര്‍, കുടല്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 7000 per liter of donkey milk!
Next Story