കുമ്പള: കുമ്പള ബദിയടുക്ക റോഡിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശാന്തിപ്പള്ളത്തിനും ഭാസ്‌ക്കർ നഗറിനുമിടയിൽ റോഡരികിൽ എം.എച് 04 ബിഎസ് 4773 നമ്പർ സാൻട്രോ കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ആറു ദിവസമായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതു കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തി കാർ പരിശോധിച്ചതിന് ശേഷം ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.