Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഡോക്ടർമാരുടെ കുറവ്;...

ഡോക്ടർമാരുടെ കുറവ്; കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പൂടംകല്ലിലും പ്രതിസന്ധി

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു​കാ​ര​ണം പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യം കേ​ന്ദ്രം പൂ​ട്ടി​യ​തി​ന് പി​ന്നാ​ലെ കാ​ഞ്ഞ​ങ്ങാ​ട് ജ​ില്ല ആ​ശു​പ​ത്രി​യി​ലും പൂടംകല്ല് താലൂക്കാശുപത്രിയി​ലും പ്ര​തി​സ​ന്ധി. സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ൽ 136 ഡോ​ക്ട​ർ​മാ​രെ പു​തു​താ​യി നി​യ​മി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ 25 പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്ടെ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ഒ​രു ഡോ​ക്ട​റെ പോ​ലും നി​യ​മി​ച്ചി​ല്ല. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ പ​ക​ര്‍ച്ച​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും അ​ട​ക്കം വ്യാ​ധി​ക​ള്‍ മൂ​ലം ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​ണ് ജി​ല്ല ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ 51 ഡോ​ക്ട​ര്‍മാ​രി​ല്‍ 22 പേ​രു​ടെ കു​റ​വാ​ണു​ള്ള​ത്. ദി​വ​സ​വും 1500ല​ധി​കം രോ​ഗി​ക​ള്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം ചി​കി​ത്സ​ക്കെ​ത്തു​ന്നു​ണ്ട്. ആ​റ് സി.​എം.​ഒ​മാ​രി​ല്‍ അ​ഞ്ചെ​ണ്ണ​വും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സ്പെ​ഷാ​ലി​റ്റി പ്ര​മോ​ഷ​ന്‍ ത​സ്തി​ക​ക​ളി​ലും നി​യ​മ​നം ന​ട​ത്തു​ന്നി​ല്ല. സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​ക്കെ​ത്തു​ന്ന നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്.

ഫോ​റ​ന്‍സി​ക് സ​ര്‍ജ​നി​ല്ലാ​ത്ത​ത് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ര്‍ട്ടം ന​ട​പ​ടി​ക​ളെ​യും ബാ​ധി​ക്കു​ന്നു. നി​ല​വി​ലു​ള്ള ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം പോ​ലും എ​ല്ലാ ദി​വ​സ​വും ല​ഭി​ക്കു​ന്നി​ല്ല. ചി​ല ഡോ​ക്ട​ര്‍മാ​ര്‍ ദീ​ര്‍ഘ​കാ​ല​ത്തേ​ക്ക് മെ​ഡി​ക്ക​ല്‍ അ​വ​ധി​യി​ല്‍ പോ​യി​രി​ക്കു​ക​യാ​ണ്. ഒ.​പി സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​രു മ​ണി​വ​രെ മാ​ത്ര​മാ​യി വെ​ട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​ച്ച​ക്കു​ശേ​ഷം ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഒ​രു ഡോ​ക്ട​ര്‍ക്ക് മാ​ത്ര​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ സ​മ​യം തി​ക​യാ​ത്ത​തി​നാ​ല്‍ ഉ​ച്ച​ക്ക് ശേ​ഷം എ​ത്തു​ന്ന പ​നി​ബാ​ധി​ത​ര്‍ അ​ട​ക്ക​മു​ള്ള രോ​ഗി​ക​ള്‍ക്ക് വ​ന്‍തു​ക ന​ല്‍കി സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. പ​നി ക്ലി​നി​ക്ക് നി​ര്‍ത്തി​വെ​ച്ച​തോ​ടെ പ​നി​ബാ​ധി​ത​ര്‍ക്ക് മ​തി​യാ​യ ചി​കി​ത്സ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​കു​ന്നി​ല്ല. ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് എം.​എ​ൽ.​എ ഉ​ൾ​​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

രാ​ത്രി​സ​മ​യം അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ഏ​ക ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണു​ള്ള​ത്. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ള്ള അ​പ​ക​ട​ത്തി​ൽ പെ​ട്ടും ആ​ദ്യ​മെ​ത്തു​ന്ന​ത് ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ണ്. രോ​ഗം മൂ​ർ​ച്ഛി​ച്ച് എ​ത്തു​ന്ന​വ​രും കു​റ​വ​ല്ല. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​വു​ന്ന രോ​ഗി​ക​ളെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് മൂ​ലം മാ​ത്രം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ക​യാ​ണ്.

ഇ​ത് രോ​ഗി​ക​ളെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കു​ന്നു. സ​ർ​ക്കാ​ർ മാ​റി​യ​തി​ന് പി​ന്നാ​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി. വി​ല​കൂ​ടി​യ മ​രു​ന്നു​ക​ൾ പു​റ​ത്തു​നി​ന്ന് വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലു​മാ​യി. മ​ല​യോ​ര​ത്തെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം മൂ​ലം രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​ല​ക്ട​ർ; പാണത്തൂരിൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​യി

പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​റി​ല്ലാ​ത്ത​തി​നെ​തു​ട​ർ​ന്ന് സ്ഥാ​പ​നം അ​ട​ച്ചി​ട്ടു എ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച ക​ല​ക്ട​ർ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം പ​തി​വു​പോ​ലെ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ഡി.​എം.​ഒ) ഡോ. ​കെ. രേ​ഖ​യോ​ട് ക​ല​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഒ.​പി പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ​വ​ഴി നി​യ​മി​ത​നാ​യ പു​തി​യ ഡോ​ക്ട​റു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​കു​മെ​ന്നും ഡി.​എം.​ഒ വ്യ​ക്ത​മാ​ക്കി.

പാ​ണ​ത്തൂ​രിൽ അവധിയിൽ പോയത് മൂന്ന് ഡോ​ക്ട​ർമാർ

ആ​കെ​യു​ള്ള മൂ​ന്ന് ഡോ​ക്ട​ർ​മാ​രും അ​വ​ധി​യെ​ടു​ത്ത് പോ​യ​തോ​ടെ പാ​ണ​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​ന്ന​ത് ജി​ല്ല​യി​ലെ ഡോ​ക്ട​ർ​ക്ഷാ​മം പാ​ര​മ്യ​ത്തി​ലെ​ത്തി​യ​തി​ന് തെ​ളി​വാ​യി. ശ​നി​യാ​ഴ്ച മു​ത​ൽ ഇ​വി​ടെ ഒ​രു ഡോ​ക്ട​റു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഓ​ഫി​സ് മാ​ത്രം പ്ര​വ​ർ​ത്തി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് നി​യ​മി​ച്ച ര​ണ്ടു​പേ​രും പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ച മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ മൂ​ന്നു​പേ​രു​മാ​ണ് അ​വ​ധി​യി​ൽ പോ​യ​ത്. മൂ​വ​രും പി.​ജി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​ല്ലെ​ന്ന ബോ​ർ​ഡ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള, ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ഏ​ക ആ​തു​രാ​ല​യ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crisisGovernment of Keralashortage of doctorsDepartment of HealthKanhangad District Hospital
News Summary - ഡോക്ടർമാരുടെ കുറവ്; കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പൂടംകല്ലിലും പ്രതിസന്ധി
Next Story