കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മഞ്ഞപ്പിത്തം; അടിയന്തര യോഗം ചേർന്നു
text_fieldsകൊട്ടോടി സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിക്കുന്നു
കാഞ്ഞങ്ങാട്: ബുധനാഴ്ച രണ്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 35 ആയി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ബുധനാഴ്ച സ്കൂളിലെത്തി വിവരങ്ങൾ അന്വേഷിച്ചു. സ്കൂളിൽ അടിയന്തര യോഗം ചേർന്ന് പി.ടി.എ വിളിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാനും തീരുമാനിച്ചു.
കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളം വീടുകളിൽനിന്ന് ചൂടാക്കി നൽകണം. ലക്ഷണമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക, കൂൾബാറിൽനിന്നുള്ള പാനീയങ്ങൾ, ഐസ്ക്രീം എന്നിവ കഴിക്കാതിരിക്കുക, കുടുംബശ്രീ മുഖാന്തരം ക്ലോറിനേഷൻ നടത്താനും യോഗം തീരുമാനിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ സിൻസി, വാർഡ് മെംബർമാരായ ജോസ് പുതുശ്ശേരി കാലായി, കൃഷ്ണകുമാർ, ജെ.എച്ച്.ഐ വിമല, സലാബുദ്ദീൻ,
പൊലീസ് ഓഫിസർ ശിവപ്രസാദ്, എച്ച്.ഐമാരായ ബിനു, ട്രീസ, പി.ടി.എ പ്രസിഡന്റ് സി.കെ. ഉമ്മർ, എസ്.എം.സി ചെയർമാൻ ബി. അബ്ദുല്ല, മദർ പി.ടി.എ പ്രസിഡന്റ് ഷീല, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത്, പ്രിൻസിപ്പൽ ഷാജി, പ്രധാനാധ്യാപിക അസ്മാബി, വ്യാപാരികൾ, കുടുംബശ്രീ അംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

