Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമലംഘനം നടത്തിയ കാറുകൾക്ക് പിഴയിട്ടു

text_fields
bookmark_border
നിയമലംഘനം നടത്തിയ കാറുകൾക്ക് പിഴയിട്ടു
cancel

തലശ്ശേരി: ഭീതിജനകമായ ശബ്ദം പുറപ്പെടുവിച്ച് നഗരത്തിൽ ഓടിയ രൂപമാറ്റം വരുത്തിയ രണ്ടു കാർ തലശ്ശേരി ട്രാഫിക് പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഉടമകൾക്ക് 5,000, 8,000 രൂപ വീതം പിഴ ചുമത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം.

കെ.എൽ 58 എസ് 1717, കെ.എൽ 54 എം 8444 നമ്പർ കാറുകളാണ് പിടികൂടിയത്. സൈലൻസറിൽ രൂപമാറ്റം വരുത്തി ഉഗ്രശബ്ദം പുറപ്പെടുവിച്ച് ഓടുന്നത് കണ്ടാണ് ട്രാഫിക് പൊലീസ് പിന്തുടർന്നത്. കസ്റ്റഡിയിലെടുത്ത കാറുകൾ പലവിധത്തിൽ രൂപ മാറ്റം വരുത്തിയതായും കണ്ടെത്തി.

ഗ്ലാസുകളിലും ടെയിൽ ലാമ്പുകളിലും കറുത്ത കൂളിങ്ങ് ഒട്ടിച്ച നിലയിലായിരുന്നു. ഇവയിലൊന്നിൽ ഒറിജിനൽ നമ്പർ പ്ലേറ്റ് മാറ്റി സ്റ്റിക്കറിലാണ് നമ്പർ പതിച്ചത്. പടക്കം പൊട്ടുന്ന രീതിയിലുള്ള ഉഗ്രശബ്ദമാണ് സൈലൻസറുകളിൽ നിന്നും പുറപ്പെടുവിച്ചിരുന്നത്. ട്രാഫിക് എസ്.ഐ അശോകന്‍റെ നേതൃത്വത്തിലുള്ള സംഘം കാറുകൾ വിശദമായി പരിശോധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fines Issued for Cars That Violated the Law
Next Story