കതിരൂരിൽ ദുരിതാശ്വാസ ക്യാമ്പ്
text_fieldsകതിരൂരിൽ സൈക്ലോൺ ഷെൽറ്ററിലെ ദുരിതാശ്വാസ ക്യാമ്പ്
തലശ്ശേരി: മഴ ശക്തമായതോടെ കതിരൂർ സൈക്ലോൺ ഷെൽറ്ററിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിൽ കുട്ടികൾ ഉൾപ്പെടെ 17 പേരാണ് ക്യാമ്പിലുള്ളത്. കതിരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ചാടാലപുഴ കരകവിഞ്ഞതിനെ തുടർന്ന് തെങ്ങുംവളപ്പിലെ ആറ് കുടുംബങ്ങളെയാണ് സൈക്ലോൺ ഷെൽറ്ററിലേക്ക് മാറ്റിയത്.
നാല് കുട്ടികളും ഒരു കിടപ്പുരോഗിയും മൂന്ന് വയോജനങ്ങളുമുൾപ്പെടെ 17 പേരാണ് ക്യാമ്പിലുള്ളത്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, മെഡിക്കൽ സർവിസ്, മുഴുവൻ സമയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ കൂടുതൽ പേർ എത്തിയാൽ അവരെ താമസിപ്പിക്കാനുള്ള സൗകര്യവും സൈക്ലോൺ ഷെൽറ്ററിൽ സജ്ജമാക്കിയിട്ടുണ്ട്. റബ്കോ ചെയർമാൻ കാരായി രാജൻ ക്യാമ്പ് സന്ദർശിച്ചു.

